ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം; കൊടിയേറ്റ് 19ന്

പത്തനംതിട്ട: ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം 19 മുതല്‍ 28 വരെ നടക്കും. 19ന് രാവിലെ ഒമ്പതിനും 9.40നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് നാരായണന്‍ പത്മനാഭന്‍ ഭട്ടതിരിപ്പാടിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. ഒമ്പതുദിവസവും ആറാട്ടെഴുന്നള്ളത്ത് നടക്കുന്ന അപൂര്‍വക്ഷേത്രമാണിതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പതിവ് പൂജകള്‍ക്ക് പുറമെ എല്ലാ ദിവസവും ഉച്ചക്ക് ഒന്നിന് വെട്ടിയാര്‍ അനന്ദകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, രണ്ടാം ഉത്സവം മുതല്‍ വൈകീട്ട് മൂന്നിന് ആറാട്ടെഴുന്നള്ളിപ്പ്, എല്ലാ ദിവസവും വൈകീട്ട് 6.30ന് ആധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. കൊടിയേറ്റ് ദിവസമായ 19ന് പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമം, 10ന് നൂറും പാലും 10.30ന് കൊടിയേറ്റ് സദ്യ, വൈകീട്ട് നാലിന് ചുറ്റുവിളക്ക് സമര്‍പ്പണം, രാത്രി എട്ടിന് സംഗീതസദസ്സ്, 10ന് നൃത്തപരിപാടികള്‍. 20ന് രാവിലെ 11ന് ഉത്സവബലി, വൈകീട്ട് നാലിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 7.30ന് വയലിന്‍കച്ചേരി, 9.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10.30ന് നൃത്തനൃത്യങ്ങള്‍. 21ന് രാത്രി 8.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, ഒമ്പതിന് സംഗീതസദസ്സ്, 11ന് മേജര്‍സെറ്റ് കഥകളി. 22ന് രാത്രി 7.30ന് നൃത്തസന്ധ്യ, 9.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10.30ന് ഗാനമേള. 23ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍, 10.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 11ന് ബാലെ. 24ന് രാത്രി എട്ടിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 10ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10.45ന് വയലിന്‍ കച്ചേരി. 25ന് രാവിലെ 10ന് ഉത്സവബലി, രാത്രി 8.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 10ന് സംഗീതസദസ്സ്, 12.30ന് ഗാനമേള. പള്ളിവേട്ട ദിവസമായ 26ന് രാത്രി എട്ടിന് സംഗീതസദസ്സ്, 12.30ന് ഗാനമേള, പുലര്‍ച്ച നാലിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. 28ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍, 10ന് നാദസ്വരകച്ചേരി, 12ന് ആറാട്ട് തിരിച്ചെഴുന്നള്ളത്തും വലിയ കാണിക്കയും 1.30ന് ബാലെ എന്നിവയോടെ ഉത്സവം കൊടിയിറങ്ങും. ഭാരവാഹികളായ എസ്. പ്രശാന്ത്, കെ. ഹരിപ്രസാദ് തീര്‍ഥം, പ്രസാദ് കല്ലുംപുറത്ത്, എം.എം. പ്രസന്നകുമാര്‍, ടി.വി. അഭിലാഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.