കോട്ടപ്പാറമല പൊട്ടിച്ചുനീക്കാന്‍ പഞ്ചായത്തിന്‍െറ പച്ചക്കൊടി

വടശ്ശേരിക്കര: കോട്ടപ്പാറമല പൊട്ടിച്ചുനീക്കാന്‍ പഞ്ചായത്തിന്‍െറ പച്ചക്കൊടി. കോട്ടപ്പാറമലയില്‍ പാറമട തുടങ്ങുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പരക്കെ ആശങ്ക പരക്കുമ്പോഴും പാറഖനനം തുടങ്ങുന്നതിന് പഞ്ചായത്തിന് എതിര്‍പ്പില്ളെന്ന് അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. വര്‍ഷാദ്യത്തില്‍ പഞ്ചായത്ത് കമ്മിറ്റി പോലും കൂടാതെ പാറമടക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായത്ത് ജനരോഷം ശക്തമായതിനെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കിനല്‍കാനാവില്ളെന്ന് അപേക്ഷകനെ അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ബഥനി ആശ്രമത്തില്‍നിന്ന് കോട്ടപ്പാറമല ലീസിനെടുത്ത അപേക്ഷകന്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതില്‍ ഹാജരായ പഞ്ചായത്ത് അധികൃതരാണ് പാറമട തുടങ്ങുന്നതില്‍ എതിര്‍പ്പില്ളെന്ന് ഹൈകോടതിയെ അറിയിച്ചത്. പാറമട ലോബിക്കുവേണ്ടി പഞ്ചായത്തില്‍ നടക്കുന്ന ചരടുവലികളെപ്പറ്റി പ്രസിഡന്‍റിന് പോലും വ്യക്തതയില്ല. പെരുനാട് ബഥനിമല കോട്ടപ്പാറമലയില്‍ പാറമട തുടങ്ങാനുള്ള ലൈസന്‍സ് അനധികൃതമായി നല്‍കിയതുമുതല്‍ പെരുനാട്ടിലെ ജനങ്ങള്‍ ആശങ്കയിലാണ്. പാറമടയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടക്കുന്ന നീക്കങ്ങളൊന്നും താന്‍ അറിയുന്നില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ സജി പറഞ്ഞു. തന്‍െറ ഭരണകാലത്ത് പാറമട അനുവദിക്കുകയില്ളെന്ന് പ്രഖ്യാപിക്കുകയും അനധികൃതമായി ലഭ്യമാക്കിയ ലൈസന്‍സ് പുതുക്കിനല്‍കാന്‍ ആവില്ളെന്ന് നിര്‍ബന്ധപൂര്‍വം കമ്മിറ്റി മിനുട്സില്‍ രേഖപ്പെടുത്തിയിരുന്നതായും പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍, അപേക്ഷകന്‍ കോടതിയില്‍ പോയതോടെ പഞ്ചായത്ത് സെക്രട്ടറിയും വിശ്വസ്തരും ചേര്‍ന്ന് തന്നോട് ആലോചിക്കാതെയാണ് കോടതിക്ക് മറുപടി നല്‍കിയതെന്നും പറയുന്നു. പാറമട ലോബിക്കുവേണ്ടി ചരടുവലികള്‍ സജീവമായതോടെ യു.ഡി.എഫ് ഭരണസമിതിയിലെ ഘടകകക്ഷിയായ മാണി കോണ്‍ഗ്രസ് പ്രതിനിധിയും രണ്ടാംവാര്‍ഡ് ജനപ്രതിനിധിയുമായ ജിജു ശ്രീധര്‍ പഞ്ചായത്തിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടപ്പാറമല സംരക്ഷണ സമരസമിതിയോടൊപ്പം ചേര്‍ന്ന് സജീവ പ്രവര്‍ത്തനത്തിലുമാണ്. സമരസമിതിയുടെ അഭിപ്രായംകൂടി പരിഗണിച്ചുമാത്രമേ പാറമടക്ക് ലൈസന്‍സ് നല്‍കാന്‍ കഴിയു എന്നതുമാത്രമാണ് നാട്ടുകാരുടെ ഏക പിടിവള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.