പന്തളത്ത് വീണ്ടും മോഷണശ്രമം

പന്തളം: പന്തളം പൊലീസ് സ്റ്റേഷന്‍െറ മൂക്കിനുതാഴെ വീണ്ടും മോഷണശ്രമം. ഇത്തവണ കള്ളന്‍ ഓടിരക്ഷപ്പെട്ടത് കാടുപിടിച്ച് കിടക്കുന്ന പൊലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലേക്ക്. പന്തളം പൊലീസ് സ്റ്റേഷന് സമീപത്തെ തോന്നല്ലൂര്‍ ലക്ഷ്മിനിവാസില്‍ പി.ജി. വാസുദേവന്‍പിള്ളയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണശ്രമം ഉണ്ടായത്. രാത്രി 12.30ന് വീടിന്‍െറ ജനലിന് സമീപം കള്ളനെ കണ്ടപ്പോള്‍ വാസുദേവന്‍പിള്ളയുടെ മകന്‍ അശോകന്‍ വീടിന് പുറത്തേക്കുള്ള ലൈറ്റ് ഓണ്‍ചെയ്തു. ഈ സമയം കള്ളന്‍ സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലേക്ക് ഓടിമറഞ്ഞു. ഇവിടെ മുഴുവന്‍ കാടുപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പൊലീസ് സര്‍ക്കിള്‍ ഓഫിസിന് സമീപമാണ് ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞമാസം സ്റ്റേഷന് സമീപമുള്ള മൂന്ന് വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. മോഷണശ്രമങ്ങള്‍ നടന്നാല്‍ പോരാ മോഷണം നടന്നാലേ തങ്ങള്‍ അനങ്ങൂ എന്ന നിലപാടിലാണ് പന്തളത്തെ പൊലീസ് സംവിധാനം. നിരവധി മോഷണശ്രമങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പന്തളത്ത് നടന്നു. കൂടാതെ, ചെറിയ മോഷണങ്ങളും. ഒരാളെ മാത്രമാണ് പൊലീസ് ഇതുവരെ പിടികൂടിയത്. കള്ളന്‍ വന്നാല്‍ എങ്ങനെ നാട്ടുകാര്‍ പിടികൂടണം എന്നതിന് ഒരു ബോധവത്കരണം നടത്തുക മാത്രമാണ് പൊലീസ് ഇതുവരെ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാല പൊലീസ് പട്രോളിങ് ഇല്ളെന്നാണ് നാട്ടുകാരുടെ പരാതി. മോഷണവും മോഷണശ്രമങ്ങളും വര്‍ധിക്കുമ്പോള്‍ പൊലീസ് ശക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.