താല്‍ക്കാലിക ജീവനക്കാരി അലമാര പൂട്ടി പോയി; പെരുനാട് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍

വടശേരിക്കര: താല്‍ക്കാലിക ജീവനക്കാരി അലമാര പൂട്ടി താക്കോലുമായി പോയത് പെരുനാട് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജോലി വിട്ടുപോയപ്പോള്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരയുടെ താക്കോലുകള്‍ കൈമാറാതെയും കമ്പ്യൂട്ടറിന്‍െറ പാസ്വേര്‍ഡ് പറഞ്ഞുകൊടുക്കാതെയും പോയതാണ് പഞ്ചായത്തിന്‍െറ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ 15 ദിവസമായി നാട്ടുകാര്‍ക്ക് പഞ്ചായത്തില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിലും തടസ്സമുണ്ടായി. മാര്‍ച്ച് 31നാണ് താല്‍ക്കാലിക ജീവനക്കാരി ജോലിയില്‍നിന്ന് വിടുതല്‍ ചെയ്യുന്നത്. തൊട്ടടുത്ത ദിവസം എത്താമെന്നുപറഞ്ഞ് പോയ ജീവനക്കാരി വൈകിയതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്നും അവര്‍ താമസിച്ചിരുന്ന വാടകവീട് തിരക്കി കണ്ടുപിടിച്ചപ്പോള്‍ പൂട്ടിയിട്ടനിലയിലായിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബീന സജി പറഞ്ഞു. ഇതത്തേുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പൊലീസ് സഹായത്തോടെ ജീവനക്കാരിയുടെ ഭര്‍തൃവീട്ടില്‍ ചെന്ന് താക്കോല്‍ കൂട്ടം മടക്കിവാങ്ങിച്ചിട്ടുണ്ട്. എന്നാല്‍, കമ്പ്യൂട്ടര്‍ പാസ്വേര്‍ഡ് പറഞ്ഞുകൊടുക്കാന്‍ തയാറായിട്ടില്ല. പുതുതായി ചാര്‍ജെടുത്ത ടെക്നിക്കല്‍ അസിസ്റ്റന്‍റിന് പാസ്വേര്‍ഡ് ലഭ്യമായില്ളെങ്കില്‍ വരും ദിവസങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലത്തെുന്ന നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.