ചിറ്റാര്‍: കെ.എസ്.ആര്‍.ടി.സി ബസിനുനേരെ ചിറ്റാറില്‍ വീണ്ടും ആക്രമണം. ആങ്ങമൂഴി-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്‍െറ പിന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 9.30ഓടെ ചിറ്റാര്‍-കൂരാന്‍പാറക്ക് സമീപത്താണ് ആക്രമണം നടന്നത്. ആങ്ങമൂഴിയിലേക്ക് പോകുകയായിരുന്ന ബസിന് പിന്നാലെ ബൈക്കിലത്തെിയ രണ്ടുപേര്‍ ഗ്ളാസിനുനേരെ കല്ളെറിയുകയായിരുന്നു. ആറ് യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളപായം ഉണ്ടായില്ല. അക്രമികള്‍ ചിറ്റാര്‍ ഭാഗത്തേക്കുപോയി. പിന്നീട് ചിറ്റാര്‍ പൊലീസിന്‍െറ അകമ്പടിയോടെ ബസ് സീതത്തോട്ടിലത്തെിച്ച് സര്‍വിസ് നിര്‍ത്തിവെച്ചു. എറണാകുളം ഡിപ്പോയിലെ ബസാണ് ആക്രമണത്തിന് ഇരയായത്. കിഴക്കന്‍ മേഖലയില്‍നിന്ന് പുലര്‍ച്ചെ സര്‍വിസ് നടത്തുന്ന ബസാണിത്. ദീര്‍ഘദൂര യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ബസ് കഴിഞ്ഞ ദിവസം ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടി. ചിറ്റാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത് മൂന്നാംതവണയാണ് ഈ ബസിനുനേരെ ആക്രമണം ഉണ്ടാകുന്നത്. സ്വകാര്യ ബസ് ലോബികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. നിരന്തരം ഈ സര്‍വിസിനുനേരെ ആക്രമണം ഉണ്ടാകുന്നതിനാല്‍ ഇങ്ങോട്ടേക്കുളള സര്‍വിസ് നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. രണ്ടാഴ്ച മുമ്പ് പത്തനംതിട്ട-ആങ്ങമൂഴി റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെയും ജീവനക്കാര്‍ക്ക് നേരെയും സ്വകാര്യബസ് ജീവനക്കാര്‍ ആക്രമണം അഴിച്ചുവിട്ടതിനാല്‍ ഈ മേഖലയിലേക്കുളള സര്‍വിസ് ഏതാനും ദിവസങ്ങളായി കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ചിറ്റാര്‍ -സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സര്‍വിസ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.