ചിറ്റാര്‍: ആനചന്തയില്‍ ഇറങ്ങിയ പുലിയെ പിടികൂടാനായി വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു. രണ്ടുദിവസം മുമ്പാണ് സീതത്തോട് ആനചന്തയില്‍ കമണാമണ്ണില്‍ ഷൈജു, മുതുപ്ളാക്കല്‍ ഷിജോ എന്നിവരുടെ പട്ടികളെ പുലി പിടിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ പട്ടിയുടെ കുരകേട്ട് ഷൈജു ഇറങ്ങി നോക്കിയപ്പോള്‍ പട്ടിയെയും കടിച്ചുകൊണ്ട് പുലി ഓടുന്നതാണ് കണ്ടത്. നാട്ടുകാര്‍ ബഹളം വെച്ചതോടെ പട്ടിയേയുംകൊണ്ട് പുലി തൊട്ടടുത്ത കാട്ടിലേക്ക് മറഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഷിജോയുടെ പട്ടിയെയും പുലി പിടിച്ചതായി കണ്ടത്. വനമേഖലയുടെ സമീപത്തായി പുലിയുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഈ ഭാഗത്ത് പുലിക്കൂട് സ്ഥാപിച്ച് പുലിയെ പിടിക്കാന്‍ വനംവകുപ്പ് തയാറാകുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസര്‍ സജു കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുലിക്കൂട് സ്ഥാപിച്ചത്. വനാതിര്‍ത്തിയോടുചേര്‍ന്ന പ്രദേശമായ ഇവിടെ ആദ്യമായാണ് പുലി ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയുടെ കാല്‍പാടുകള്‍ വനപാലകര്‍ സ്ഥിരീകരിച്ചാണ് പുലിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. വേലികളോ കിടങ്ങുകളോ ഇല്ലാത്തതാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആങ്ങമൂഴി ഭാഗത്ത് ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനപാലകര്‍ സ്ഥാപിച്ച പുലിക്കൂട്ടില്‍ പുലി വീഴാത്തതും ഇവിടത്തുകാരില്‍ ഭീതി ഉണര്‍ത്തിയിരിക്കുകയാണ്. പുലിയെ നിരീക്ഷിക്കാനായി വനപാലകര്‍ സ്ഥാപിച്ച കാമറയില്‍ പലതവണ പുലിയെ കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.