റാന്നി: വേനല്‍ചൂടും ഇടക്കിടെയുള്ള മഴയും കൊതുകിന്‍െറ വളര്‍ച്ചക്ക് അനുകൂല ഘടകമായി മാറുന്നു. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗബാധകള്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ആശങ്കയോടെയാണ് ജനം കഴിയുന്നത്. പകലും രാത്രിയും ഒരേപോലെ ചൂടാണ് അനുഭവപ്പെടുന്നത്. ഇതുകാരണം കുട്ടികളുടെ മുഖത്തും ശരീരഭാഗങ്ങളിലും കുരുക്കള്‍ പോലെ ചൂട് പൊള്ളുന്ന രോഗം വ്യാപകമാകുന്നു. ഇതോടൊപ്പം പനിയുമുണ്ടാകുന്നുണ്ട്. ചിക്കന്‍പോക്സും കടുത്ത ചൂടിന്‍െറ സംഭാവനയാണ്. ശരീരത്തില്‍ കുരുക്കള്‍ പോലെ ചൂട് പൊള്ളുന്നതു തടയാന്‍ അമ്മമാര്‍ കുട്ടികളെ പച്ചവെള്ളത്തില്‍ തണുപ്പിക്കുന്നതും കുട്ടികളില്‍ പനി ഉള്‍പ്പെടെയുണ്ടായി. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണവുമാകുന്നുണ്ട്. ചൂടിനെ നേരിടാനുള്ള മരുന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമല്ല. റിച്ച് പനിക്കും മറ്റുമാണ് മരുന്ന് ലഭിക്കുന്നത്. വെച്ചൂച്ചിറ മേഖലയിലാണ് ഡെങ്കിപ്പനിബാധ കണ്ടത്തെിയിട്ടുള്ളത്. വെച്ചൂച്ചിറയില്‍ നാലുപേരില്‍ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പനിക്കു കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പനി ബാധിച്ച് ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തവരുടെ വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധനക്കത്തെി. മഴക്കാലത്തിനു മുമ്പ് വേനല്‍കാലത്തുതന്നെ നാട്ടില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. രോഗവാഹിയായ കൊതുകിന്‍െറ സാന്നിധ്യമാണ് കണ്ടത്തെിയിട്ടുള്ളത്. രോഗികളും കുടുംബാംഗങ്ങളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും പരിസ്ഥിതി മലിനീകരണം പൂര്‍ണമായും ഒഴിവാക്കി കൊതുക് വളരാനുള്ള സാധ്യത ഇല്ലാതാക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. വേനല്‍ ചിക്കന്‍പോക്സ് പോലെയുള്ള വിവിധ പനിബാധയുടെ കാലമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പിടിപെടുന്ന ചിക്കന്‍പോക്സ് കൂടുതല്‍ അപകടകാരിയല്ളെങ്കിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട രോഗമാണ്. വേനലും പിന്നാലെയത്തെുന്ന കനത്ത മഴക്കാലവും മുന്നില്‍കണ്ട് ഗ്രാമപഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്‍െറയും നേതൃത്വത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ ഊര്‍ജിതമാക്കേണ്ടതിന്‍െറ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.