പുലിപ്പേടി വിട്ടുമാറാതെ മലയോരഗ്രാമം

ചിറ്റാര്‍: പുലിപ്പേടി വിട്ടുമാറാതെ മലയോരഗ്രാമം നിസ്സഹായകരാരായി വനപാലകര്‍. ആങ്ങമൂഴി-പാലത്തടിയാര്‍, ഗുരുനാഥന്‍മണ്ണ്, ആനച്ചന്ത, മണ്‍പിലാവ്, തേരകത്തുംമണ്ണ്, വില്ലൂന്നിപ്പാറ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. പാലത്തടിയാര്‍ ഭാഗത്ത് വനപാലകര്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും കെണിയില്‍ വീഴാതിരിക്കുകയും എന്നാല്‍ പുലിയെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറയില്‍ നിരവതിതവണ ചിത്രം പതിഞ്ഞതുമാണ് നാട്ടുകാരുടെ ഭീതി വര്‍ധിച്ചത്. ഗുരുനാഥന്‍മണ്ണില്‍ ഈ വര്‍ഷം അഞ്ചുതവണയാണ് പുലിയിറങ്ങിയത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന മൂന്ന് ആടുകളെയാണ് പുലി പിടികൂടിയത്. കഴിഞ്ഞദിവസം സീതത്തോട് ആനച്ചന്ത ഭാഗത്ത് പുലിയിറങ്ങി രണ്ട് പട്ടികളെ പിടിച്ചതാണ് അവസാനത്തെ സംഭവം. പകല്‍ വനാതിര്‍ത്തികളിലെ കുറ്റിക്കാട്ടിനുളളില്‍ ഒളിച്ചിരിക്കുന്ന പുലിക്കൂട്ടങ്ങള്‍ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നതോടെയാണ് നാട്ടുകാരുടെ സൈ്വരജീവിതത്തിന് തടസ്സമാകുന്നത്. വേനല്‍മഴ ശക്തമായ ഇവിടങ്ങളില്‍ റബര്‍ ടാപ്പിങ് ചിലയിടങ്ങളില്‍ തുടങ്ങിയെങ്കിലും വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ പുലിയിറങ്ങുമെന്ന പേടിയില്‍ ഗ്രാമവാസികള്‍ ടാപ്പിങും ഉപേക്ഷിച്ചു. പുലിയിറങ്ങി വളര്‍ത്തുനായകളെയും ആടിനെയും ഇരയാക്കുമ്പോള്‍ ഇവിടത്തുകാര്‍ ജീവനുംകൊണ്ട് വീട്ടില്‍ ഒളിക്കാനെ നിവൃത്തിയുള്ളൂവെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. കിടങ്ങുകളോ മുള്ളുവേലികളോ ഇല്ലാത്തതാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുവര്‍ഷം മുമ്പ് വയ്യാറ്റുപുഴ കുളങ്ങരവാലി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ വനപാലകര്‍ കെണിയില്‍ വീഴ്ത്തി വനാന്തര്‍ഭാഗത്ത് കൊണ്ടുവിട്ടിരുന്നു. പുലിയിറങ്ങിയെന്ന് വനപാലകരെ അറിയിച്ചാല്‍ ആഡംമ്പരത്തോടെ പുലിക്കൂട് സ്ഥാപിച്ച് പുലിയുടെ കാല്‍പാടുകള്‍ നിരീക്ഷിച്ച് പുലിതന്നെയെന്ന്് ഉറപ്പുവരുത്തി സമീപപ്രദേശത്തെ ഒരു പട്ടിയെയും ഇരയാക്കി മടങ്ങുന്ന ജോലിമാത്രമാണ് വനപാലകര്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഒരുമാസം മുമ്പാണ് പാലത്തടിയാര്‍ സ്വദേശിയായ ബേബിയെ പുലി കടിച്ചുകൊന്നത്. ഒരുവര്‍ഷം മുമ്പ് ആദിവാസിപ്പെണ്‍കുട്ടിയെ പുലികടിച്ച സംഭവം ഉണ്ടായി മാധ്യമങ്ങളിലൂടെ പുറലോകം അറിഞ്ഞപ്പോഴാണ് വനപാലകര്‍ അന്വേഷണം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.