ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി മേഖലാ സമ്മേളനം

മല്ലപ്പള്ളി: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ത്രിദിന മല്ലപ്പള്ളി മേഖലാ സമ്മേളനങ്ങള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ ഒമ്പതിന് ട്രിനിറ്റി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച വനിത യുവജന സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗവും ജനറല്‍ കണ്‍വീനറുമായ ഷാജി മാത്യു എഴുമറ്റൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. സി.എസ്.എം.എഫ് സംസ്ഥാന പ്രസിഡന്‍റ് ജോയിസ് ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ഫ്രാന്‍സിലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആന്‍സി ജോര്‍ജ്കുട്ടി, ഷൈനി സരേഷ്, പി.സി. വിമല്‍, തങ്കമ്മ ജോയി, എം.പി. രാജു, അജന്‍ ആനിക്കാട്, ബി. പ്രകാശ്, അനീഷ് പള്ളിത്താഴെ, അനുലാല്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ 8.30ന് പാതിക്കാട് വെട്ടുകണ്ടത്തില്‍നിന്ന് വിളംബര വാഹന പ്രചാരണജാഥ ആരംഭിക്കും. താലൂക്ക് സെക്രട്ടറി ജേക്കബ് ജോണ്‍ ഉദ്ഘടനം ചെയ്യും. സി.എസ്.വൈ.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ അനീഷ് പള്ളിത്താഴെ ക്യാപ്റ്റനും ജോയന്‍റ് സെക്രട്ടറി എന്‍.സി. അനുലാല്‍ വൈസ് ക്യാപ്റ്റനുമായിരിക്കും. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കാല്‍ലക്ഷം അംഗങ്ങള്‍ പങ്കെടുക്കുന്ന സാംസ്കാരിക റാലി താലൂക്ക് ആശുപത്രിയില്‍നിന്ന് ആരംഭിക്കും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറില്‍ സമാപിക്കുന്ന റാലി സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് സുരേഷ് ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ഷാജി മാത്യു അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എം.എസ്. സജന്‍ മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ഡി. ജോസഫും പുരസ്കാര ജേതാക്കളെ ആദരിക്കല്‍ ഫ്രാന്‍സിസ് വര്‍ഗീസും നിര്‍വഹിക്കും. വിവിധ കുടുംബയോഗങ്ങളുടെ കലാപരിപാടികളും നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഷാജി മാത്യു, മീഡിയ കണ്‍വീനര്‍ പി.ടി. ശാമുവല്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.