പന്തളം: കടക്കാട് മാര്‍ക്കറ്റ് പൂട്ടാനുള്ള നീക്കം തൊഴിലാളികള്‍ കുടുംബസമേതം മണ്ണെണ്ണ നിറച്ച കുപ്പികളുമായത്തെി തടഞ്ഞു. ലേലം നടക്കാത്തതിനാല്‍ മാര്‍ക്കറ്റ് ചങ്ങലയിട്ട് പൂട്ടുന്നതിനായാണ് നഗരസഭാ അധികൃതര്‍ വന്‍ പൊലീസ് സന്നാഹവുമായി കടക്കാട് മാര്‍ക്കറ്റിലത്തെിയത്. മാര്‍ച്ച് 31 വരെയായിരുന്നു മാര്‍ക്കറ്റ് ലേലം ചെയ്ത് നല്‍കിയിരുന്നത്. 31ന് ശേഷം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്നതിനാലാണ് പൂട്ടാന്‍ നഗരസഭാ അധികൃതര്‍ എത്തിയത്. മാര്‍ക്കറ്റ് പൂട്ടാന്‍ നീക്കം നടക്കുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് മാര്‍ക്കറ്റില്‍ സംഘടിച്ചത്. മാര്‍ക്കറ്റിന് ചങ്ങലയിട്ടാല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീകളടക്കം പ്രഖ്യാപിച്ചു. തങ്ങളുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ളെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. ഇതിനിടെ തൊഴിലാളികളില്‍ ചിലര്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ചതോടെ പൊലീസ് സംഘവും പുറകോട്ടുമാറി. തുടര്‍ന്ന് നഗരസഭാ അധികൃതരും വില്ളേജ്, പൊലീസ് അധികൃതര്‍ കലക്ടറുമായി ഫോണില്‍ ബന്ധപ്പെടുകയും നിലവിലെ സാഹചര്യത്തില്‍ നടപടി നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് നടപടി നടത്തുന്നത് രണ്ടുദിവസത്തേക്ക് നിര്‍ത്തിവെക്കാനും ധാരണയായി. ഇതോടെയാണ് മാര്‍ക്കറ്റില്‍നിന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. കഴിഞ്ഞ നവംബര്‍ 21 നാണ് മനുഷ്യാവകാശ കമീഷന്‍െറ ജൂലൈ 23ലെ ഉത്തരവനുസരിച്ച് നഗരസഭ മാര്‍ക്കറ്റ് പൂട്ടിയത്. മാര്‍ക്കറ്റ് പൂട്ടിയതായി പ്രഖ്യാപിച്ചിട്ടും വ്യാപാരം നടക്കുന്നതിനെതിരെ പരാതിക്കാര്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചതിനെതുടര്‍ന്ന് ഫെബ്രുവരി 21ന് മാര്‍ക്കറ്റിന് ചങ്ങലയിട്ടു പൂട്ടി. ഇതോടെയാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ദിനംപ്രതി മുന്നൂറോളം തൊഴിലാളികള്‍ മാര്‍ക്കറ്റില്‍ മത്സ്യകയറ്റിറക്കിനെയും വ്യാപാരത്തെയും ആശ്രയിച്ചുജീവിക്കുന്നു. വികലാംഗരടക്കമാണ് മാര്‍ക്കറ്റില്‍ ജോലിചെയ്യുന്നത്. ഇവരുടെ ഉപജീവനമാര്‍ഗമാണ് മാര്‍ക്കറ്റിന് ചങ്ങലവീണതോടെ അടഞ്ഞത്. തുടര്‍ന്ന് തൊഴിലാളികളടക്കം ഹൈകോടതിയെ സമീപിച്ചതോടെ മാര്‍ക്കറ്റ് തുറന്നുപ്രവൃത്തിപ്പിക്കാന്‍ താല്‍ക്കാലിക അനുമതി ലഭിച്ചു. മാര്‍ച്ച് 31ന് ലേല കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പുതുതായി മാര്‍ക്കറ്റ് ലേലം ചെയ്യണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി വേണമെന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ബോര്‍ഡ് നിഷ്കര്‍ഷിച്ച രീതിയിലാണ് മാര്‍ക്കറ്റില്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിയിരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. മാര്‍ച്ചില്‍ ആറുലക്ഷം രൂപ മുടക്കിയാണ് മാര്‍ക്കറ്റിന് മേല്‍ക്കൂര നിര്‍മിച്ചത്. മാര്‍ക്കറ്റ് വ്യാപാരം കഴിഞ്ഞശേഷം കഴുകി വൃത്തിയാക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. മാര്‍ക്കറ്റിന്‍െറ ഉള്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത് മലിനജലം ഒഴുകിപ്പോകാന്‍ കഴിയുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. മലിനജലം സംഭരിക്കാന്‍ വലിയ ടാങ്കുനിര്‍മിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. മാര്‍ക്കറ്റ് കടക്കാട് തന്നെ നിലനിര്‍ത്തി തങ്ങളുടെ തൊഴില്‍ സംരക്ഷിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. പന്തളം നഗരസഭാ സെക്രട്ടറി എം. വിജയന്‍, അസി. സെക്രട്ടറി എബ്രഹാം ശാമുവേല്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, കൗണ്‍സില്‍ അംഗങ്ങളായ ലസിത നായര്‍, ജാന്‍സിബീഗം, നൗഷാദ് റാവുത്തര്‍, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ അന്‍വര്‍, അടൂര്‍ സി.ഐ എം.ജി. സാബു, പന്തളം എസ്.ഐ സൂഫി, അടൂര്‍ എസ്.ഐ ഗോപകുമാര്‍, ഇലക്ഷന്‍ ഫൈ്ളയിങ് സ്ക്വാഡ് ലീഡര്‍ സി.എം. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്കറ്റില്‍ നടപടി നടത്തുന്നതിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.