പത്തനംതിട്ട: ആറന്മുള മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ചൊവ്വാഴ്ച കോഴഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. പിച്ചനാട്ടുകോളനിയിലത്തെിയ വീണ ജോര്‍ജിനെ കൊന്നപ്പൂക്കള്‍ നല്‍കിയാണ് കോളനി നിവാസികള്‍ വരവേറ്റത്. കോഴഞ്ചേരി നഗരത്തിലെ സകല മാലിന്യവും ഒന്നുചേര്‍ന്നൊഴുകുന്നത് നഗരനടുവിലൂടെയുള്ള പൊങ്ങനാംതോടുവഴിയാണ്. ഈ തോടിന്‍െറ കരയിലുള്ള പിച്ചനാട്ടുകോളനിയിലെ നിരവധിപേര്‍ കാന്‍സറും മറ്റും ബാധിച്ച് മരിച്ചിട്ടുണ്ട്. ഇവിടത്തെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് കോളനിവാസികള്‍ സ്ഥാനാര്‍ഥിയോട് ആവശ്യപ്പെട്ടു.മേലുകര ലക്ഷംവീട് കോളനി, രാജീവ്ഗാന്ധി കോളനി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. വീണയോടൊപ്പം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബു കോയിക്കലത്തേത്, എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് മാത്യൂസ് ജോര്‍ജ്, മഹിള അസോ. നേതാവ് മിനി ശ്യാംമോഹന്‍, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രകാശ്കുമാര്‍, എം.കെ. വിജയന്‍, ലതാ ചെറിയാന്‍, ക്രിസ്റ്റഫര്‍ദാസ്, സോണി കൊച്ചുതുണ്ടിയില്‍, അഡ്വ. എം.എ. കുര്യന്‍, ആര്‍. ശ്യാമ തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.