കുമ്പഴ: യു.ഡി.എഫ് സര്‍ക്കാറിന്‍െറ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനും ആറന്മുള നിയോജക മണ്ഡലത്തില്‍ 10 വര്‍ഷമായി തുടര്‍ന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് മേഖലാ കമ്മിറ്റി കുമ്പഴ ലബ്ബവിള ജങ്ഷന് സമീപം സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എല്‍.എ എന്ന നിലയില്‍ റോഡുകള്‍, പാലങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനറും നഗരസഭ കൗണ്‍സിലറുമായ കെ.എച്ച്. ഹൈദരാലി അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാര്‍, സാമുവല്‍ കിഴക്കുപുറം, നഗരസഭ ചെയര്‍പേഴ്സന്‍ രജനി പ്രദീപ്, കെ.അരവിന്ദാക്ഷന്‍ നായര്‍, ജി.ആര്‍. ബാലചന്ദ്രന്‍, ബ്ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് നാസര്‍ തോണ്ടമണ്ണില്‍, കുഞ്ഞുമോന്‍ കെങ്കിരത്തേ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ.എം. ഇസ്മായില്‍, വാര്‍ഡ് പ്രസിഡന്‍റ് ഹബീബ് ഷമീര്‍, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.