ഓട്ടോമാറ്റിക് കാര്‍ വിന്‍ഡോ ഓപണ്‍ റെസ്ക്യൂ സംവിധാനം വികസിപ്പിച്ചു

പത്തനംതിട്ട: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ അബദ്ധത്തിലോ അല്ലാതെയോ കുടുങ്ങുന്നവര്‍ അമിതതാപവും ഓക്സിജന്‍െറ അഭാവവും മൂലം ജീവന്‍ വെടിയേണ്ടിവരുന്ന വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കണ്ടത്തെലുമായി വിദ്യാര്‍ഥികള്‍. ഓട്ടോമാറ്റിക് കാര്‍ വിന്‍ഡോ ഓപണ്‍ റെസ്ക്യൂ (എ.സി.ഡബ്ള്യു.ഒ.ആര്‍) എന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തത്. വാഹനങ്ങളില്‍ പിഞ്ചുകുട്ടികളാണ് അധികവും കുടുങ്ങുന്നത്. അവരെ രക്ഷിക്കുകയെന്ന പൂര്‍ണ ഉദ്ദേശ്യത്തോടെയാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. സംവിധാനം ഉപയോഗിച്ചിട്ടുള്ള വാഹനങ്ങളില്‍ ആരെങ്കിലും കുടുങ്ങിയാല്‍ വാഹനത്തിന്‍െറ ജാലകം ഓട്ടോമാറ്റിക്കായി തുറക്കുകയും അതിലൂടെ കുടുങ്ങിയവര്‍ക്ക് വായു ലഭിക്കുകയും ചെയ്യുന്നു. അധികസുരക്ഷയെന്ന നിലയില്‍ വാഹനത്തിന്‍െറ ബ്ളോവെര്‍ ഫാനും ഒരു അലാറവും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. പെരുനാട് ബിലിവേഴ്സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ ഡോണി വര്‍ഗീസ് ജോണ്‍, ലാല്‍ കൃഷ്ണ, മോബിന്‍ സി.മോനച്ചന്‍, ഷാനു ഷാജി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. അധ്യാപകരായ പ്രമോദ് ജോര്‍ജ്, ജി. പ്രദീപ് ജോര്‍ജ് എന്നിവരുടെ സഹായവും കുട്ടികള്‍ക്ക് ലഭിച്ചു. സംവിധാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കണ്ടന്‍സര്‍ മൈക്രോഫോണ്‍ കുടുങ്ങിയയാളുടെ ഉച്ചത്തിലുള്ള ശബ്ദത്തെ വിച്ഛേദിക്കുന്നു. കുടുങ്ങിയ ആളുടെ വാതിലിലെ ശക്തമായ തട്ടല്‍മൂലം ഉണ്ടാകുന്ന വിറയലിനെ ഇത് തിരിച്ചറിയുന്നു. ഇവ രണ്ടില്‍ ഏതു സംഭവിച്ചാലും ഓട്ടോമാറ്റിക്കായി വാഹനത്തിന്‍െറ വാതില്‍ തുറക്കപ്പെടും. കണ്ടന്‍സര്‍ മൈക്രോഫോണ്‍ കുട്ടികളുടെ സുരക്ഷക്കായി രൂപകല്‍പന ചെയ്തതാണ്. വാഹനത്തിന്‍െറ പവര്‍ വിന്‍ഡോ മോട്ടോര്‍ ഉപയോഗിച്ച് സ്വയം ചലിക്കുന്നതാണെങ്കില്‍ സംവിധാനം 1500രൂപക്ക് സ്ഥാപിക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.