വീണ ജോര്‍ജ് ഇരവിപേരൂരില്‍ രണ്ടാംഘട്ട പര്യടനം നടത്തി

കോഴഞ്ചേരി: ആറന്മുള നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് ഇരവിപേരൂരില്‍ രണ്ടാംഘട്ട പര്യടനം നടത്തി. സി.പി.എം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി ഓഫിസിലത്തെിയ സ്ഥാനാര്‍ഥിയെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്‍ ഷാളണിയിച്ച് സ്വീകരിച്ചു. പഞ്ചായത്തിലെ കോഴിമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പെന്തക്കോസ്ത് സഭയുടെ ബൈബ്ള്‍ കോളജ് ഐഗോ കാമ്പസ് സന്ദര്‍ശിച്ചു. സ്ഥാപനത്തിലെ വൈസ് പ്രിന്‍സിപ്പല്‍ മേജര്‍ ലൂക്, സ്റ്റാര്‍ല ലൂക്, ഡോ. ജോണ്‍ അലക്സാണ്ടര്‍ എന്നിവര്‍ വീണ ജോര്‍ജിനെ സ്വീകരിച്ചു. ഗില്‍ഗാല്‍ ആശ്വാസ ഭവനിലും സന്ദര്‍ശനം നടത്തി. പാസ്റ്റര്‍ ജേക്കബ് ജോസഫ്, പാസ്റ്റര്‍ ജോമോന്‍, സാലി ജേക്കബ് എന്നിവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ആശ്വാസ ഭവനിലെ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്ന അന്തേവാസികളുമായി സ്നേഹം പങ്കിട്ടു. തുടര്‍ന്ന് തോട്ടപ്പുഴ ജങ്ഷനിലെ കടകളില്‍ വോട്ട് അഭ്യര്‍ഥിച്ചു. നന്നൂര്‍ ജങ്ഷനില്‍ എന്‍.ആര്‍.ഇ.ജി തൊഴിലാളികളുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നന്നൂരിലെ കാര്‍ത്തിക നായര്‍ സ്മാരക പുനരധിവാസ കേന്ദ്രവും നന്നൂര്‍ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളും സഹകരണ ബാങ്കും സന്ദര്‍ശിച്ചു. കാവുങ്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച ആറാം വാര്‍ഡ് എല്‍.ഡി.എഫ് ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സ്ഥാനാര്‍ഥി നിര്‍വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്‍, ഏരിയ സെക്രട്ടറി ജി. അജയകുമാര്‍, സി.പി.ഐ ഇരവിപേരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.സി. പാപ്പി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാജു, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.കെ. ബാബു, രവീന്ദ്രന്‍ നായര്‍, മാത്യു പീറ്റര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.