മദ്യപിച്ച് വാഹനമോടിച്ച് കാറിന്‍െറ പിന്നിലിടിച്ചു; നാട്ടുകാര്‍ തടഞ്ഞ സംഘത്തിന് പൊലീസ് രക്ഷകരായി

അടൂര്‍: മദ്യലഹരിയില്‍ അപകടമുണ്ടാക്കിയവര്‍ക്ക് അടൂരില്‍ നിയമപാലകര്‍ രക്ഷകരായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ ബന്ധുവും സുഹൃത്തുക്കളും ആയതിനാലാണ് അവരെ വിട്ടയച്ചതെന്ന് നാട്ടുകാര്‍. അടൂര്‍-ശാസ്താംകോട്ട സംസ്ഥാനപാതയില്‍ നെല്ലിമുകള്‍ താഴത്തുമണ്‍ കവലക്കു സമീപം ശനിയാഴ്ച വൈകുന്നേരം നാലിന് കാറിനു പുറകില്‍ മറ്റൊരു കാറിടിച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ പിന്നിലെ കാറിനുള്ളില്‍ നാലംഗസംഘം മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. ഈ സമയം ഇതിലൊരാള്‍ മൊബൈല്‍ ഫോണില്‍ ആരെയോ വിളിച്ചു. 10 മിനിറ്റിന് ശേഷം രണ്ടുപേര്‍ സ്ഥലത്തത്തെി തങ്ങള്‍ പൊലീസ് ആണെന്നും മദ്യലഹരിയില്‍ അപകടമുണ്ടാക്കിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് നാട്ടുകാരെ അനുനയിപ്പിച്ചു. ഈ സമയം നാട്ടുകാരില്‍ ചിലര്‍ അടൂര്‍ പൊലീസില്‍ വിളിച്ചു തിരക്കിയപ്പോള്‍ ഇങ്ങനെ രണ്ട് പൊലീസുകാരെ ഇവിടേക്ക് അയച്ചിട്ടില്ളെന്നറിയാന്‍ കഴിഞ്ഞു. ഉടന്‍ നാട്ടുകാര്‍ മഫ്തി പൊലീസുകാരെ തടഞ്ഞുവെച്ചു. പിന്നീട് അടൂരില്‍നിന്നത്തെിയ പൊലീസുകാരാണ് മദ്യലഹരിയിലായിരുന്ന കാര്‍യാത്രികരെയും മഫ്തി പൊലീസായി വന്നവരെയും മോചിപ്പിച്ച് കേസെടുക്കാതെ വിട്ടയച്ചത്. വാഹനത്തില്‍നിന്ന് പിടിച്ചെടുത്ത മദ്യം പൊലീസ് തിരികെ നല്‍കിയതായാണറിവ്. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍െറ ബന്ധുവും കൂട്ടുകാരുമാണ് അപകടമുണ്ടാക്കിയ വാഹനത്തില്‍ മദ്യലഹരിയില്‍ ഉണ്ടായിരുന്നവരെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.