കോഴഞ്ചേരി: കുമ്പനാട് 33 കെ.വി സബ് സ്റ്റേഷന്‍െറ ഭൂമി തെക്കുഭാഗത്തുള്ള കുളത്തിലേക്ക് ഇടിഞ്ഞുവീഴുന്നു. ഒരാഴ്ചയായി മണ്ണ് കുളത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഇവിടെ സ്റ്റോക് ചെയ്തിരുന്ന കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് അവിടെ നിന്ന് നീക്കം ചെയ്യാനായി എക്സ്കവേറ്റര്‍ ഉപയോഗിച്ച് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ മതിലിടിഞ്ഞ് സമീപത്തുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. സബ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഭൂമി പാടം നികത്തി പൊക്കിയെടുത്ത സ്ഥലമാണ്. ഇവിടെ നാലു വശവും കല്‍ക്കെട്ടുയര്‍ത്തി മണ്ണിട്ട് നികത്തിയ സ്ഥലത്താണ് സബ് സ്റ്റേഷന് ആവശ്യമായ കെട്ടിടവും ട്രാന്‍സ്ഫോമര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഇതിന്‍െറ തെക്കുഭാഗം പഞ്ചായത്തുവക കുളമാണ്. ഏകദേശം 100 മീ.ച. അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുണ്ട്. ഇവിടേക്കാണ് കല്‍ക്കെട്ടിന്‍െറ കല്ലും മണ്ണും വീണുകിടക്കുന്നത്. കല്‍ക്കെട്ടിടിഞ്ഞ ഭാഗത്ത് ചെറിയ തോതില്‍ മണ്ണിടിഞ്ഞ് കുളത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ഇത് അപകടകരമായ അവസ്ഥയാണ്. ഇവിടെ നിക്ഷേപിച്ചിരുന്ന പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇവ പൊക്കി മാറ്റാന്‍ കൊണ്ടുവന്ന എക്സ്കവേറ്റര്‍ ഇവിടെ തന്നെ കിടക്കുകയാണ്. അപകട സ്ഥിതി ഒഴിവാക്കുന്നതിന് നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.