പത്തനംതിട്ട: കുട്ടികള്‍ക്ക് അവധിക്കാലം ആസ്വദിക്കാനായി നാടെങ്ങും കായിക കലാ-സാഹിത്യ പരിശീലന പരിപാടികളുമായി സന്നദ്ധ സംഘടനകളും സ്കൂളുകളും. മിക്ക സ്ഥലത്തും ഒന്നും രണ്ടും ആഴ്ചകള്‍ നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകള്‍ സൗജന്യമായാണ് പരിശീലന പരിപാടികള്‍ നടത്തുന്നത്. വിവിധ വിഷയങ്ങളില്‍ പ്രഗല്ഭരായ വ്യക്തികളാണ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കലഞ്ഞൂര്‍ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വേനല്‍ക്കാല കായിക പരിശീലന ക്ളാസ് ആരംഭിച്ചു. അഞ്ച്-14 വയസ്സുവരെയുള്ള കുട്ടികളുടെ കായിക വളര്‍ച്ച ലക്ഷ്യമാക്കിയാണ് ക്ളാസ്. അത്ലറ്റിക്സ്, വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ് എന്നിവയിലാണ് പരിശീലനം. പഞ്ചായത്തിലെ 150 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൂടല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിശീലനം. പാലും മുട്ടയും അടങ്ങുന്ന പോഷകാഹാരവും കുട്ടികള്‍ക്ക് നല്‍കും. തിരുവല്ലയില്‍ സ്പോര്‍ട്സ് കോച്ചിങ് സെന്‍ററിന്‍െറ നേതൃത്വത്തില്‍ അത്ലറ്റിക്സ് വോളിബാള്‍ എന്നിവയില്‍ സൗജന്യ പരിശീലനം പബ്ളിക് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. തിരുവല്ല വൈ.എം.സി.എ, നഗരസഭ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരസഭ കോര്‍ട്ടില്‍ ബാസ്കറ്റ്ബാള്‍ പരിശീലനവും ആരംഭിച്ചു. റാന്നിയില്‍ കോസ്മോസ് ഫുട്ബാള്‍ ക്ളബിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഒരുമാസം നീളുന്ന ഫുട്ബാള്‍ പരിശീലനം നടത്തും. അഞ്ചുമുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കും. നെല്ലിക്കാമണ്‍ ബി.സി സ്വിമ്മിങ് അക്കാദമിയില്‍ നീന്തല്‍ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ വിവിധ ബാച്ചുകളായാണ് പരിശീലനം. കൊടുമണ്ണില്‍ അങ്ങാടിക്കല്‍ വടക്ക് നവകേരള സ്പോര്‍ട് ആന്‍ഡ് ആര്‍ട്സ് ക്ളബ്, നവകേരള ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മുതല്‍ 18 വരെ കുട്ടികള്‍ക്കായി വോളിബാള്‍ കോച്ചിങ് ക്യാമ്പും വിവിധ വിഷയങ്ങളില്‍ പരിശീലന ക്യാമ്പും നടത്തും. ക്യാമ്പിന്‍െറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് നവകേരള ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് അംഗം ആര്‍.ഡി. രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യും. നാടന്‍പാട്ട് കളരി, പ്രമുഖരുമായുള്ള അഭിമുഖം, നേതൃത്വ പഠനം, ജീവിത നൈപുണ്യ പരിശീലനം, നാടകാഭിനയം, കാര്‍ട്ടൂണ്‍ കളരി, മാജിക് പഠനം, റോഡും സുരക്ഷയും കൗതുക വസ്തു നിര്‍മാണം തുടങ്ങി വിവിധ വിഷയങ്ങയങ്ങളില്‍ പ്രശസ്ത വ്യക്തികള്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. കൊടുമണ്‍ ഗ്രാമീണ കലാകേന്ദ്രത്തിന്‍െറയും ചിത്രലയ ചിത്രകലാപഠന കേന്ദ്രത്തിന്‍െറയും ആഭിമുഖ്യത്തില്‍ അവധിക്കാല ചിത്രരചന കളറിങ് പരിശീലനം ആരംഭിച്ചു. മേയ് 20ന് സമാപിക്കും. ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. കൊടുമണ്‍ ജി.എസ്.സി.വി.എല്‍.പി.എസ്, അടൂര്‍ സെന്‍റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ഓമല്ലൂര്‍ ആര്‍ഷഭാരത വിദ്യാലയം, കൂടല്‍ ഗവ. വി.എച്ച്.എസ്.എസ് എന്നിവിടങ്ങിലാണ് ക്ളാസുകള്‍ നടക്കുന്നത്. കോഴഞ്ചേരി ജനതാ സ്പോര്‍ട്സ് ക്ളബ് നേതൃത്വത്തില്‍ വോളിബാള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. പരിശീലനം 13ന് സമാപിക്കും. അനില്‍ എം. കുര്യനാണ് ചീഫ് കോച്ച്. യൂനിവേഴ്സിറ്റി കളിക്കാരന്‍ റിജോ അസി. കോച്ചായും പ്രവര്‍ത്തിക്കുന്നു. പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്ന ക്ളബ് പുതിയ തലമുറയെ വോളിബാളിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പരിശീലന ക്ളാസ് ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുമ്പമണ്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ മേയില്‍ കുട്ടികള്‍ക്കായി ചിത്രരചന, ഓറിഗാമി, വിവിധ കളികള്‍ എന്നിവയില്‍ പരിശീലനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.