ഹോട്ടലുകളിലും ബേക്കറികളിലും വില തോന്നുംപടി

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് വില തോന്നുംപടി. ഒരേ ഉല്‍പന്നത്തിനുതന്നെ പലവിലയാണ് പല ഹോട്ടലുകളും ബേക്കറികളും ഈടാക്കുന്നത്. നിലവിലുണ്ടായിരുന്ന വില ഏകീകരണം പല ഹോട്ടലുകളും അട്ടിമറിച്ചു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇപ്പോള്‍ മിക്ക ഹോട്ടലുകളില്‍നിന്ന് ഇവ നീക്കിയ അവസ്ഥയാണ്. ഭക്ഷണസാധനങ്ങള്‍ക്ക് ഒരുരൂപ മുതല്‍ 10 രൂപവരെയുള്ള വര്‍ധനയാണ് അടുത്തയിടെ നടപ്പാക്കിയത്. ഒരേ ഉല്‍പന്നങ്ങള്‍ക്ക് എങ്ങനെ പലവില എന്ന ചോദ്യമാണ് സാധാരണക്കാരന്‍ ഉന്നയിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് ചായക്ക് 10രൂപ വരെ ഈടാക്കുന്ന ബേക്കറികളുണ്ട്. ഊണ്, ബിരിയാണി, ഇറച്ചി ഉല്‍പന്നങ്ങള്‍ എന്നിവക്ക് പലവില ഈടാക്കുന്നതിന് പുറമെ ഗുണനിലവാരത്തിലും അളവിലും പരാതി വ്യാപകമാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്‍െറയും അനുമതിയില്ലാതെയാണ് ഹോട്ടല്‍ ഉടമകള്‍ തോന്നിയപോലെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഹോട്ടലുകളില്‍ വില ഏകീകരണം നടപ്പാക്കുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ഇടപെടലുകളും കാര്യക്ഷമമല്ല. ജില്ലാ ഭരണകൂടവും സിവില്‍ സപൈ്ളസ് വകുപ്പും സംഘടനകളും ചേര്‍ന്ന് ആഹാരസാധനങ്ങളുടെ അളവ് തൂക്കത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതും മിക്കയിടങ്ങളിലും അട്ടിമറിക്കപ്പെടുകയാണ്. ടൗണിലുള്ള കടയില്‍ ഒരു പഴംപൊരിക്ക് 10 രൂപ മുതല്‍ ഈടാക്കുന്നു. ചില കടകളില്‍ പാഴ്സല്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളില്‍ അളവുകുറവാണെന്ന പരാതിയും ഉയരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയില്ളെന്ന അവസ്ഥയെ ചില ഹോട്ടലുകളും ബേക്കറി ഉടമകളും മുതലെടുക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.