കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ പൊതുശ്മശാനം വൈദ്യുതി ശ്മശാനമാക്കി നവീകരിച്ച് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് സി.പി.ഐ തോട്ടപ്പുഴശ്ശേരി ലോക്കല്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നിലവില്‍ പൊന്മലക്ക് താഴെയായി സ്ഥിതി ചെയ്യുന്ന പൊതുശ്മശാനം അതിര്‍ത്തി തിരിച്ചറിയാന്‍ കഴിയാതെ കിടക്കുകയാണ്. പഞ്ചായത്തിലെ അനാഥര്‍ക്കും പാവപ്പെട്ടവര്‍ക്കും മൂന്ന് സെന്‍റ് ഭൂമിയില്ലാത്തവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഇത്. സമീപ പഞ്ചായത്തുകളിലെ സമാനമായ ആളുകള്‍ക്കും പ്രയോജനം ലഭിക്കുന്ന ഈ പൊതുശ്മശാനം വൈദ്യുതികൊണ്ട് പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ സൗകര്യമായിരിക്കും. സ്ഥലപരിമിതി ഒഴിവാക്കാനും കൂടുതല്‍ ആധുനികത കൈവരിക്കാനും കഴിയും. സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിന് നിശ്ചിത ഫീസ് ഈടാക്കി ഇതിനാവശ്യമായ തുക കണ്ടത്തൊനും കഴിയും. പദ്ധതിക്ക് പ്രചാരം ലഭിച്ചുകഴിഞ്ഞാല്‍ നിര്‍മാണത്തിന് പഞ്ചായത്ത് മുടക്കുന്ന തുക കുറഞ്ഞ കാലയളവുകൊണ്ട് തിരിച്ച് സമാഹരിക്കാനും കഴിയും. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിന് ആവശ്യമായ ആലോചനകള്‍ക്കുവേണ്ടി ചേര്‍ന്ന ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ഈ പ്രമേയം മുന്നോട്ടുവെച്ചത്. ചിറയിറമ്പ് വൈ.എം.സി.എയില്‍ കൂടിയ സമ്മേളനം ജിജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എന്‍.ഐ. ജേക്കബ് അധ്യക്ഷത വഹിച്ചു. രാജു കടക്കരപ്പള്ളി, പി.കെ. ശശി, വി.സി. അനില്‍കുമാര്‍, ജോയി തോമസ്, വി.കെ.എന്‍. കുറുപ്പ്, കുഞ്ഞുകുഞ്ഞ്, ജയേഷ് മാത്യു, ശശികുമാര്‍, ശശി, തങ്കന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്‍െറ വിജയത്തിനുവേണ്ടി എല്ലാ വാര്‍ഡിലും പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.