പത്തനംതിട്ട: ജില്ലയുടെ പലഭാഗത്തും കഞ്ചാവുകച്ചവടം വര്‍ധിക്കുന്നതായി പരാതി. തമിഴ്നാട്, ഇടുക്കി മേഖലകളില്‍നിന്നാണ് ജില്ലയിലേക്ക് കഞ്ചാവ് കൂടുതലായും എത്തുന്നത്. സമീപനാളുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും കഞ്ചാവുകച്ചവടം വര്‍ധിച്ചുവരുകയാണ്. തിരുവല്ല, പന്തളം, അടൂര്‍, കോഴഞ്ചേരി, റാന്നി, കോന്നി, പത്തനംതിട്ട മേഖലകളില്‍ കഞ്ചാവ് സുലഭമാണ്. കൂടുതലും യുവാക്കളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവിന്‍െറ ഉപഭോക്താക്കളില്‍ അധികം പേരും. സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പന സജീവമാണ്. ബുധനാഴ്ച റാന്നിയില്‍നിന്ന് 1.6 കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയതാണ് അവസാന സംഭവം. കഴിഞ്ഞദിവസം മൈലാടുപാറയില്‍ കഞ്ചാവുവേട്ടക്കിടെ പ്രതി പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഭവവും ഉണ്ടായി. മലയോര മേഖലകളില്‍ കഞ്ചാവ് കൃഷിയുള്ളതായും സംശയിക്കുന്നു. റാന്നിയില്‍ ഒരുവീട്ടില്‍ വളര്‍ത്തിയ കഞ്ചാവുചെടി കണ്ടത്തെിയിരുന്നു. പത്തനംതിട്ട കണ്ണങ്കര കഞ്ചാവുമാഫിയയുടെ കേന്ദ്രമാണ്. ഇവിടെ ചെറിയ പെട്ടിക്കടകളില്‍ വില്‍പന തകൃതിയായി നടക്കുന്നതായാണ് പരാതി. ചെറിയ പൊതികളാക്കിയും വില്‍ക്കുന്നു. കൂടാതെ, കഞ്ചാവ് നിറച്ച ബീഡിയും ഇവിടെ സുലഭമാണത്രേ. കഞ്ചാവ് വില്‍പനക്ക് നിരവധി ഏജന്‍റുമാര്‍ ജില്ലയിലുണ്ട്. ബൈക്കുകളില്‍ സഞ്ചരിച്ച് വില്‍ക്കുന്നവരും ധാരാളമുണ്ട്. സമീപനാളില്‍ കോഴഞ്ചേരിയില്‍ ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തെ പിടികൂടിയിരുന്നു. ബാറുകള്‍ അടച്ചുപൂട്ടിയതോടെയാണ് കഞ്ചാവ് വില്‍പന വ്യാപകമാകാന്‍ കാരണമെന്ന് പറയുന്നു. കഞ്ചാവ് കലര്‍ത്തിയ വ്യാജ ലേഹ്യങ്ങളുടെ വില്‍പനയും നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടൂരും പരിസരപ്രദേശങ്ങളും ഏറെനാളായി കഞ്ചാവിന്‍െറയും മയക്കുമരുന്നിന്‍െറയും പിടിയിലാണ്.കഴിഞ്ഞ ആഴ്ച അടൂര്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനുസമീപം നിന്ന് 90 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറിയ പൊതികളാക്കി വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലും കോളജിലും ഹോസ്റ്റലുകളിലും എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പെട്ട ആളാണ് പിടിയിലായത്. പിടിയിലായ പന്നിവിഴ സ്വദേശികളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച കണ്ണങ്കോട് പ്രദേശത്ത് ഒമ്പത് യുവാക്കളെ അടൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. നഗരസഭയിലെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലറുടെ മകനും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നതായും ആരോപണമുയര്‍ന്നു. 15-20 വയസ്സുകാരാണ് പിടിയിലായവര്‍. പഴകുളം, ഏനാത്ത്, കടമ്പനാട്, മണ്ണടി എന്നിവിടങ്ങളിലും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നു. അടൂര്‍ പുതിയകാവില്‍ചിറ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കാനും വില്‍പന നടത്താനുമുള്ള കേന്ദ്രമായി മാറിയിട്ടുണ്ട്. ചിറയുടെ വടക്കാണ് ഇക്കൂട്ടര്‍ വിഹരിക്കുന്നത്. അടൂര്‍ ഗാന്ധിസ്മൃതി മൈതാനത്തും തട്ട റോഡിലും കെന്‍കോസ് പരിസരത്തും രാത്രി കഞ്ചാവ് വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. കഞ്ചാവ് വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും സംരക്ഷിക്കുന്ന നിലപാടാണ് നിയമപാലകരും ജനപ്രതിനിധികളും കൈക്കൊള്ളുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കഞ്ചാവും മയക്കുമുരുന്നും ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളിലും കാറുകളിലും കസര്‍ത്തുനടത്തുന്ന യുവാക്കള്‍ യാത്രക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.