വടശേരിക്കര: ടൗണിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാനെന്ന പേരില്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ ഏര്‍പ്പെടുത്തിയ വടശേരിക്കര പഞ്ചായത്ത് നടപടിയില്‍ വ്യാപക പ്രതിഷേധം. ടൗണിനുപുറത്ത് ഓട്ടോ ഓടിച്ച് ജീവിക്കുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വടശേരിക്കര ടൗണില്‍ ഓടുന്ന നൂറിലധികം ഓട്ടോകള്‍ക്കാണ് പഞ്ചായത്ത് പ്രത്യേക നമ്പര്‍ നല്‍കി കുത്തക അവകാശം സ്ഥാപിച്ചുനല്‍കിയത്. ഇത് തൊഴിലെടുത്ത് ജീവിക്കാനുള്ള പൗരന്‍െറ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചായത്തിലെ ഇതര സ്റ്റാന്‍ഡുകളിലുള്ള ഓട്ടോ തൊഴിലാളികളും സമീപ പഞ്ചായത്തുകളിലെ തൊഴിലാളികളും ആരോപിക്കുന്നു. കിഴക്കന്‍ മേഖലയെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ടൗണെന്ന നിലക്ക് ദിനേന നൂറുകണക്കിന് ഓട്ടോകള്‍ക്ക് വടശേരിക്കര സ്റ്റാന്‍ഡിലത്തെുകയും ഇതുവഴി കടന്നുപോവുകയും ചെയ്യേണ്ടതായിവരും. യാത്രാസുരക്ഷയുടെയും അനധികൃത പാര്‍ക്കിങ്ങിന്‍െറയും പേരുപറഞ്ഞ് ടൗണിലെ ഓട്ടോകള്‍ക്ക് മാത്രം നമ്പറും പാര്‍ക്കിങ് അനുമതിയും നല്‍കിയതോടെ മറ്റുസ്ഥലങ്ങളില്‍ നിന്നത്തെുന്ന ഓട്ടോകള്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കായി അഞ്ചുമിനിറ്റില്‍ കൂടുതല്‍ വടശേരിക്കരയില്‍ നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. റിട്ടേണ്‍ ട്രിപ്പിന് യാത്രക്കാരെയോ മറ്റോ കയറ്റാന്‍ ശ്രമിച്ചാല്‍ നമ്പര്‍ ഇല്ളെന്ന ഒറ്റ കാരണത്താല്‍ അസഭ്യവര്‍ഷം നേരിടേണ്ടിവരും. അവശ്യമായ രേഖകളും നമ്പറും റോഡ് ടാക്സുമൊക്കെ അടച്ച് ഓടുന്ന ടൗണിനുപുറത്തുള്ള ഓട്ടോകളെ അനധികൃതം എന്നാണ് പഞ്ചായത്ത് വിശേഷിപ്പിക്കുന്നത്. ഇവയെ നിയന്ത്രിക്കാനും യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനും എന്ന പേരിലാണ് ഏതാനും ദിവസം മുമ്പ് പഞ്ചായത്ത് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നമ്പര്‍ നല്‍കി വടശേരിക്കര ഗ്രാമപഞ്ചായത്ത് എന്നതിന്‍െറ ചുരുക്കപ്പേരായി വി.ഡി.കെ.ജെ.പി എന്ന പേരും നല്‍കി. ഇനി ഇത്തരത്തില്‍ ചാപ്പകുത്തിയ ഓട്ടോകള്‍ക്ക് മാത്രമേ വടശേരിക്കര ടൗണില്‍ ഓടാനും പാര്‍ക്ക് ചെയ്യാനും കഴിയൂവെന്നാണ് പഞ്ചായത്തിന്‍െറ ശാസനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.