തിരുവല്ല: നഗര സിരാകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ട്രഷറി ഓഫിസ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടിസ്ഥാനസൗകര്യംപോലും ഇല്ലാത്ത ഇവിടെ വലിയ സുരക്ഷാഭീഷണിയും ഉണ്ട്. കച്ചേരിപ്പടിയിലെ കാലപ്പഴക്കം ചെന്ന് ജീര്‍ണിച്ച കെട്ടിടത്തില്‍നിന്ന് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം. റവന്യൂ ടവറിന്‍െറ നിര്‍മാണം പൂര്‍ത്തിയായാല്‍ അവിടേക്ക് മാറ്റുമെന്ന് മുന്‍ ജനപ്രതിനിധികളടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. 2001ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റവന്യൂ ടവര്‍ ജനങ്ങളൂടെ മിനി സെക്രട്ടേറിയറ്റ് ആകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പ്രദേശത്ത് അടിസ്ഥാനസൗകര്യം ഇല്ലാത്ത ഏക സര്‍ക്കാര്‍ ഓഫിസ് കൂടിയാണ് തിരുവല്ല ട്രഷറി. സംസ്ഥാന ഭരണം കൈയാളിയിരുന്ന മുന്നണികളുടെ ബജറ്റുകളില്‍ നിരവധി തവണ തിരുവല്ല ട്രഷറി പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും അവയെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ ട്രഷറിക്ക് കെട്ടിടം പണി തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും റവന്യൂവകുപ്പും നഗരസഭയുമായി ഉണ്ടായ അസ്വാരസ്യങ്ങളിലും അതും അട്ടിമറിക്കപ്പെട്ടു. നിലവിലത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്‍ ആര്‍.ഡി.ഒ മാരും സബ്കലക്ടറും സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പ്രശ്ന പരിഹാരത്തിന് ആവശ്യമായ ഫണ്ട് നല്‍കാന്‍ കെട്ടിട ഉടമയായ ഹൗസിങ് ബോര്‍ഡ് തയാറാകുന്നില്ളെ ന്നാണ് സൂചന. ഇതോടെ സര്‍ക്കാറില്‍നിന്ന് പ്രത്യേക ഫണ്ട് കണ്ടത്തൊനുള്ള നീക്കത്തിലാണ് താലൂക്ക് ഭരണകൂടം. ദിനേന ആയിരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ട്രഷറിയില്‍ വന്നുപോകുന്നു. ആവശ്യത്തിന് വൈദ്യുതി ലൈറ്റുകള്‍പോലും ഓഫിസിനുള്ളില്‍ ഇല്ല. തിരുവല്ല പൊലീസ് പിടികൂടുന്ന പഴയവാഹനങ്ങള്‍ ട്രഷറിയോട് ചേര്‍ന്ന് ഒന്നിന് മുകളില്‍ ഒന്നായാണ് ഇടുന്നത്. ഇതുമൂലം പ്രദേശത്ത് നിന്നുതിരിയാന്‍ കഴിയാത്ത അവസ്ഥയാണ്. പകല്‍പോലും ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകാറുണ്ടെന്ന് ജീവനക്കാര്‍ വിലയിരുത്തുന്നു. നാടിന്‍െറ പ്രതിച്ഛായ മാറ്റിയെന്ന് അവകാശപ്പെടുന്ന ജനപ്രതിനിധികള്‍ ആരുംതന്നെ ട്രഷറിയുടെ ശോച്യാവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലക്ഷക്കണക്കിന് രൂപ ക്രയവിക്രയം നടത്തുന്ന ട്രഷറിയുടെ ശോച്യാവസ്ഥ പരിഹരിക്കാത്തത് ഗുരുതര സുരക്ഷാ വീഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.