പെട്രോള്‍ പമ്പ് മാനേജര്‍ക്ക് മര്‍ദനം

തിരുവല്ല: വാക്കേറ്റത്തെ തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ പെട്രോള്‍ പമ്പ് മാനേജര്‍ക്ക് പരിക്ക്. നഗരത്തിലെ കുരിശുകവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം കോര്‍പറേഷന്‍െറ പെട്രോള്‍ പമ്പിലെ മാനേജര്‍ ടി.ഇ. ജയ്മോനാണ് (44) മര്‍ദനമേറ്റത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ടാറ്റ മൊബൈല്‍ ടവറിന്‍െറ കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ പമ്പിലത്തെി ഡീസല്‍ നിറക്കാന്‍വേണ്ടി കാര്‍ഡ്സൈ്വപ് ചെയ്യാന്‍ മാനേജറുടെ മുറിയിലത്തെിയെങ്കിലും ഈസമയം മാനേജര്‍ ഊണ് കഴിക്കുന്നതിനായി പുറത്ത് പോയിരുന്നു. കാര്‍ഡ് സൈ്വപ് ചെയ്യാന്‍ കഴിയാത്തതിനെച്ചൊല്ലി പമ്പിലെ ജീവനക്കാരുമായി വാക്കേറ്റം നടത്തിയ ഇവര്‍ തിരികെപ്പോകുകയും രാത്രി 7.30ഓടെ വീണ്ടും പമ്പിലത്തെി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച മാനേജറെ അക്രമി സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവര്‍ ഓടിരക്ഷപ്പെട്ടു. തിരുവല്ല പൊലീസത്തെി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ തിരുവല്ലയിലെ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രതിഷേധം അറിയിച്ചു. അടുത്തിടെ തിരുവല്ലയിലെ പമ്പില്‍നിന്ന് ജീവനക്കാരെ മര്‍ദിച്ച് പണവുമായി അക്രമിസംഘം കടന്നുകളഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.