പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

കോഴഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്‍െറ പുതുക്കല്‍ സംബന്ധിച്ച ഫോട്ടോയെടുപ്പ് മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ താറുമാറായി. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളായ ബെന്നി കുഴിക്കാല, റോസമ്മ മത്തായി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. നേരത്തേ കൃത്യമായി അറിയിപ്പ് നല്‍കാത്തതുമൂലം ആറ് വാര്‍ഡിലെ പൊതുജനങ്ങള്‍ പഞ്ചായത്തില്‍ വന്നിരുന്നു. ഫോട്ടോയെടുക്കുന്നതിനാവശ്യമായ ടെക്നീഷ്യന്മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വളരെ വൈകിയാണ് സ്ഥലത്തത്തെിയത്. 12മണിക്ക് ശേഷമാണ് ഇവര്‍ എത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ഫോട്ടോയെടുപ്പ് ക്രമീകരിച്ചിരുന്നതുകൊണ്ട് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ക്ളേശം അനുഭവിക്കേണ്ടി വന്നില്ല. എന്നാല്‍, ഇത്തവണ പഞ്ചായത്തില്‍ തന്നെ ക്രമീകരിച്ചത് കൂടുതല്‍ ബുദ്ധിമുട്ടായി. കെട്ടിടത്തിന്‍െറ മൂന്നാംനിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് പ്രായമായവര്‍ക്കും കുട്ടികളുമായി എത്തിയവര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടായി. ഈ കാര്യങ്ങള്‍ മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചിരുന്നതായും പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. അംഗങ്ങളുടെ സത്യഗ്രഹത്തെതുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതിനെതുടര്‍ന്ന് ഉച്ചക്ക് 12.30 ഓടെ ഫോട്ടോ എടുപ്പ് ആരംഭിച്ചു. ഇതിന് സമാനമായ സംഭവമാണ് കോയിപ്രം പഞ്ചായത്തിലും നടന്നത്. മാധ്യമങ്ങളില്‍ കൂടി ഫോട്ടോ എടുക്കുന്നു എന്ന് വാര്‍ത്ത നല്‍കി പൊതുജനങ്ങളെ അറിയിച്ചിട്ട് നിരുത്തരവാദപരമായാണ് പഞ്ചായത്ത് ഭരണസമിതി പ്രശ്നങ്ങളെ അഭിമുഖീകരിച്ചത്. ഭരണസമിതി അംഗങ്ങളും ഫോട്ടോ എടുക്കാന്‍ നിര്‍ദേശിച്ചിരുന്ന ഏജന്‍സിയിലെ ആളുകളും കൃത്യസമയത്ത് എത്തിയിരുന്നില്ല. പഞ്ചായത്ത് ഓഫിസിന്‍െറ പ്രവര്‍ത്തന സമയം മുതല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ എത്തി കാത്തിരുന്നു. 11മണി കഴിഞ്ഞതോടെയാണ് ഈ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തത്തെിയത്. ഇതില്‍ പ്രതിഷേധിച്ച് രോഷാകുലരായ പൊതുജനം ഒച്ചപ്പാടുണ്ടാക്കാന്‍ തുടങ്ങുകയും സംഘര്‍ഷാവസ്ഥക്ക് കാരണമാകുകയും ചെയ്തു. പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴയുടെയും മറ്റ് ഇടതുപക്ഷ അംഗങ്ങളുടെയും ഇടപെടല്‍ മൂലം രംഗം ശാന്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.