പന്തളം: നഗരത്തിലും പരിസരത്തും കഞ്ചാവ് വില്‍പന വ്യാപകം. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കച്ചവടം നടത്തുന്നത്. മദ്യ നിരോധം പ്രാബല്യത്തില്‍ വന്നതോടെ വില കുറഞ്ഞ ലഹരിപദാര്‍ഥങ്ങളിലേക്ക് മാറുകയാണ് യുവാക്കള്‍. പന്തളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായി കഴിഞ്ഞമാസം ഒമ്പതോളം കഞ്ചാവ് വില്‍പന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവ് മാഫിയയുടെ വലയത്തില്‍പെട്ടിരിക്കുന്നത്. പന്തളത്ത് മാത്രമായി ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ബംഗാളി കോളനികള്‍ എന്ന പേരില്‍വരെ പന്തളത്ത് കോളനികളുണ്ട്. ഇവിടങ്ങളാണ് കഞ്ചാവ് മാഫിയ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നിരോധിത ലഹരി പദാര്‍ഥങ്ങളായ പാന്‍മസാല, ശംഭു, തുളസി തുടങ്ങിയവക്കൊപ്പം കഞ്ചാവും വ്യാപകമായി ഈ മേഖലയില്‍ വിറ്റഴിയുന്നു. ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്നുള്ളവര്‍ തന്നെയാണ് മാഫിയയുടെ ഏജന്‍റുമാര്‍. ഇവരില്‍ കുറഞ്ഞ അളവില്‍ കഞ്ചാവ് നല്‍കി വില്‍പന നടത്തുന്ന തന്ത്രമാണ് മാഫിയ പയറ്റുന്നത്. ഒരു കിലോയില്‍ കുറവ് കഞ്ചാവ് കൈവശംവെച്ചാല്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുന്നതിനാല്‍ പിടിക്കപ്പെടുന്നവരെ പുറത്തിറക്കാനും മാഫിയക്ക് സംവിധാനമുണ്ട്. ഇതോടെ വില്‍പന നടത്തുന്നവര്‍ കഞ്ചാവ് മാഫിയയോട് കൂടുതല്‍ അടുക്കുന്നു. തങ്ങള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നവരെക്കുറിച്ച് ഇക്കൂട്ടര്‍ പൊലീസില്‍ യാതൊന്നും പറയാനും തയാറാകില്ളെന്നത് പൊലീസിനെയും കുഴക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മാഫിയയുടെ പ്രധാന കണ്ണികളെങ്കിലും സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചും വില്‍പന തകൃതിയായി നടക്കുന്നു. കുരമ്പാല, കുരമ്പാല തെക്ക്, പറയന്‍റയ്യം, കടക്കാട്, പെരുമ്പുളിക്കല്‍ എന്നിവിടങ്ങളാണ് പ്രധാന വില്‍പനകേന്ദ്രങ്ങള്‍. നീലച്ചടയന്‍ വിഭാഗത്തില്‍പെട്ട കഞ്ചാവാണ് പന്തളം ഭാഗത്ത് ഏറെ വിപണിയിലുള്ളത്. കഞ്ചാവ് വില്‍പന നിയന്ത്രിക്കുന്നതില്‍ എക്സൈസിന്‍െറ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധയില്ളെന്ന ആക്ഷേപവും ഉയരുന്നു. കഴിഞ്ഞമാസത്തില്‍ പിടിക്കപ്പെട്ട കേസുകള്‍ പൊലീസിന് കിട്ടിയ രഹസ്യവിവരങ്ങളെ തുടര്‍ന്നാണ്. വില്‍പന നടത്തുന്ന ഏജന്‍റുമാരില്‍ മാത്രമൊതുങ്ങുകയാണ് പൊലീസ് അന്വേഷണവും. മാഫിയകളിലേക്ക് എത്താന്‍ പൊലീസിനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.