സാംസ്കാരിക സ്വത്ത് –ബോസ് കൃഷ്ണമാചാരി

കലക്ടറേറ്റിലെ ചുമര്‍ചിത്രം നാടിന്‍െറ പത്തനംതിട്ട: മുഖം ശുചിത്വ പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റിലെ ചുമരില്‍ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ കലാകാരന്മാര്‍ വരച്ച ചുമര്‍ചിത്രം നാടിന്‍െറ സാംസ്കാരിക സ്വത്താണെന്ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ചുമര്‍ചിത്രം കാണാന്‍ കലക്ടറേറ്റിലത്തെിയ അദ്ദേഹം ചിത്രകാരന്മാരുമായും മാധ്യമപ്രവര്‍ത്തകരുമായും സംവദിക്കുകയായിരുന്നു. ഇത് ചരിത്രമാണ്. ഇതിനെ നാട് ആദരിക്കുകയും വിലമതിക്കുകയും വേണം. കലയെ സംബന്ധിച്ച് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. വീട്ടില്‍ നിന്നാണ് ശുചിത്വം ആരംഭിക്കേണ്ടത്. കലക്ടറേറ്റിനെ ജില്ലയുടെ വീടായി കണ്ട് ഇവിടെനിന്ന് ശുചിത്വപാലനം തുടങ്ങണം. കലക്ടര്‍ എസ്. ഹരികിഷോറിനെയും വാസ്തുവിദ്യാ ഗുരുകുലത്തിലെ ചിത്രകാരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു. കലക്ക് നമ്മള്‍ വേണ്ട പ്രാധാന്യം നല്‍കുന്നില്ല. സ്കൂളുകളില്‍ പോലും കലക്ക് അവസാന സ്ഥാനമാണ്. കുട്ടികളില്‍ കലയോടുള്ള താല്‍പര്യം സൃഷ്ടിക്കാനാവശ്യമായ നടപടി വീട്ടില്‍നിന്നും സ്കൂളില്‍നിന്നും ആരംഭിക്കണം. നമുക്ക് കൂടുതല്‍ മ്യൂസിയങ്ങള്‍ ആവശ്യമാണെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാകാരന്മാരെ ദൈവമായാണ് കാണുന്നത്. അത്തരത്തിലുള്ള ബഹുമാനവും താന്‍ നല്‍കുന്നു. ചിത്രകാരനാകുന്നതിന് ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് അമ്മയാണ്. വെനീസിലെ ബിനാലെ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ബിനാലെകളിലൊന്നാണ് കൊച്ചി ബിനാലെ. കൊച്ചിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാകിസ്താനിലെ ലാഹോറില്‍ ബിനാലെ നടക്കാന്‍ പോകുകയാണ്. ബിനാലെ ഒരു താല്‍ക്കാലിക മ്യൂസിയമാണ്. താല്‍ക്കാലികതയാണ് അതിന്‍െറ ഭംഗി. കേരളത്തിലെ ഒരു ഗ്രാമം ബിനാലെയുടെ ഭാഗമായി പുനര്‍സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് മികച്ച ആശയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇംഗ്ളണ്ടിലത്തെുന്ന 34 മില്യന്‍ ജനങ്ങളില്‍ 80 ശതമാനം പേരും സാംസ്കാരിക ടൂറിസത്തിന്‍െറ ഭാഗമായാണ് വരുന്നത്. ഇംഗ്ളണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഓരോ സംസ്ഥാനവും സംസ്കാരത്തില്‍ ഏറെ സമ്പന്നമാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കേരളീയ ശൈലിയിലെ ഏറ്റവും വലിയ ചുമര്‍ചിത്രമാണ് പത്തനംതിട്ട കലക്ടറേറ്റില്‍ വരച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചീഫ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളം, ഡെപ്യൂട്ടി കലക്ടര്‍മാരായ സുഭാഷ്, സബിന്‍, ശുചിത്വമിഷന്‍ ജില്ലാ ഓഫിസര്‍ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.