കോന്നി: സെമിത്തേരിയിലേക്കുള്ള വഴിയില്‍ കൈവരി പിടിപ്പിക്കുന്നതിനെച്ചൊല്ലി പെന്തക്കോസ്ത്-മാര്‍ത്തോമ വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. കോന്നി പൊലീസത്തെി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ പള്ളി വികാരി എത്തിക്കഴിഞ്ഞാല്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഇരുവിഭാഗവും സമ്മതിച്ചു. കൊന്നപ്പാറ ശാലേം മാര്‍ത്തോമ പള്ളി ഭാരവാഹികളും കൊന്നപ്പാറ തുളസികല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഭാരവാഹികളും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരു വിഭാഗങ്ങളുടേത് അടക്കം ഏഴില്‍പരം വിവിധ സഭകളുടെ സെമിത്തേരിയിലേക്ക് കയറുന്ന വഴിയില്‍ കൈവരി പിടിപ്പിക്കുന്ന ജോലി നടക്കവെയാണ് പ്രശ്നത്തിന് തുടക്കമായത്. ചര്‍ച്ച് ഓഫ് ഗോഡിന്‍െറ നേതൃത്വത്തിലാണ് കൈവരി പണി നടന്നത്. ഇത് മാര്‍ത്തോമ വിഭാഗം എതിര്‍ക്കുകയായിരുന്നു. കുത്തനെയുള്ള കയറ്റത്ത് മൃതദേഹവുമായി കയറുന്നത് പ്രയാസമായതിനാലാണ് കൈവരി സ്ഥാപിച്ചതെന്ന് ചര്‍ച്ച് ഓഫ് ഗോഡ് തുളസികല്‍ സഭ ട്രസ്റ്റി ബിജു ജോഷ്വാ പറഞ്ഞു. എന്നാല്‍, കൈവരി നിര്‍മിക്കുന്നതിന് മുമ്പ് തങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി നടത്തിയ നീക്കം എതിര്‍ക്കുകയാണ് ചെയ്തതെന്ന് മാര്‍ത്തോമ പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഇരുവിഭാഗവും കൈയാങ്കളിയുടെ വക്കിലത്തെി. വാക്പോര് ആരംഭിച്ചതോടെ കോന്നി പൊലീസത്തെി ഇടപെടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുവിഭാഗത്തെയും ശാന്തമാക്കി. പൊലീസ് സ്പെഷല്‍ ബ്രാഞ്ച് അഡീഷനല്‍ എസ്.ഐ സംഭവത്തിന്‍െറ ഗൗരവം ഇരുവിഭാഗത്തെയും ബോധ്യപ്പെടുത്തി. തുടര്‍ന്ന് കോന്നി പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നു. പള്ളിവികാരി സ്ഥലത്ത് ഇല്ലാത്തതിനാല്‍ വികാരി എത്തിയ ശേഷം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാം എന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.