റാന്നി: പഞ്ചായത്തിലെ രണ്ടു ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 44,48,000 രൂപ അനുവദിച്ചു. റാന്നി പഞ്ചായത്ത് പത്താം വാര്‍ഡില്‍പെട്ട ഉതിമൂട്-മരുതിക്കാലാപ്പടി-വെളിവയല്‍ റോഡിന് 27,23,000 രൂപയും രണ്ടാം വാര്‍ഡില്‍പെട്ട എം.എസ്.എച്ച്.എസ്.എസ് പടി-വെട്ടിമൂട്ടില്‍പടി റോഡിന്‍െറ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് 16,75,000 രൂപയുമാണ് അനുവദിച്ചത്. റാന്നി നിയോജക മണ്ഡലാതിര്‍ത്തിയില്‍ കൂടി കടന്നുപോകുന്ന റോഡാണ് ഉതിമൂട്-മരുതിക്കാലാപ്പടി-വെളിവയല്‍ റോഡ്. പുനൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതക്ക് സമാന്തരമായി ഉതിമൂട് മുതല്‍ മേക്കൊഴൂര്‍വഴി മൈലപ്ര പഞ്ചായത്ത് ജങ്ഷന്‍വരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന റോഡാണിത്. റോഡ് പുനരുദ്ധരിക്കുന്നതോടെ സംസ്ഥാന പാതയില്‍ ഗതാഗതതടസ്സം ഉണ്ടായാല്‍ സമാന്തരപാതയായി ഈ റോഡ് ഉപകരിക്കും. അനപ്പാറമലയില്‍നിന്നുള്ള മലവെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ വശം ഇടിഞ്ഞ് സ്കൂള്‍ മുറ്റത്തേക്ക് വീണ് സ്കൂള്‍ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ് എം.എസ്.എച്ച്.എസ്.എസ്-വെട്ടിമൂട്ടില്‍പടി റോഡ്. 20 അടിയിലധികം ഉയരമുള്ള തിട്ടയുടെ ബാക്കിഭാഗം എതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.