പത്തനംതിട്ട: ഡാമുകളില്‍നിന്ന് ഗൂഡ്രിക്കല്‍ റെയ്ഞ്ചിലെ ആദിവാസികളെ മാത്രമേ മത്സ്യം പിടിക്കാന്‍ അനുവദിക്കൂ എന്ന ഡി.എഫ്.ഒയുടെ ഉത്തരവിനെതിരെ ആദിവാസികള്‍ പ്രതിഷേധത്തില്‍. ആനത്തോട്, കക്കി, പമ്പ എന്നീ ഡാമുകളില്‍നിന്ന് മീന്‍ പിടിക്കാനുള്ള അവകാശം വനം വകുപ്പ് ഉത്തരവായി ഇറക്കുകയും ഇതനുസരിച്ച് ആദിവാസി ഡെവലപമെന്‍റ് സൊസൈറ്റി നേതൃത്വത്തില്‍ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. ഗൂഡ്രിക്കല്‍ റെയ്ഞ്ചിലെയും കുമളി പളിയക്കുടി കോളനിയിലെയും ആദിവാസികള്‍ ആദ്യ ദിനം വലയിട്ടെങ്കിലും കാര്യമായി മീന്‍ കിട്ടിയില്ല. എന്നാല്‍, കൂടുതല്‍ പ്രദേശങ്ങളില്‍നിന്നുള്ള ആദിവാസികളെ പങ്കെടുപ്പിക്കാനും ഇവര്‍ക്ക് പരിശീലനം നല്‍കി പദ്ധതി വിപുലപ്പെടുത്താനുമുള്ള നീക്കം നടക്കുന്നതിനിടയാണ് ഡി.എഫ്.ഒയുടെ ഉത്തരവ് വന്നത്. ഇത് പദ്ധതി തകിടംമറിക്കാനാണെന്ന് ആദിവാസി ഡെവലപമെന്‍റ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗൂഡ്രിക്കല്‍ റെയ്ഞ്ചിലെ ആദിവാസികളെ മാത്രമേ മത്സ്യം പിടിക്കാന്‍ അനുവദിക്കൂ എന്നും മറ്റ് ആദിവാസികള്‍ എത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും ഡി.എഫ്.ഒ അറിയിച്ചതായി അവര്‍ പറഞ്ഞു. ആദിവാസികളെ ഉപയോഗിച്ച് വനവിഭവങ്ങള്‍ സമാഹരിച്ച് പണമുണ്ടാക്കുന്ന ഇടനിലക്കാരാണ് ഇതിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്ന് രക്ഷാധികാരി ജേക്കബ് വളയംപള്ളില്‍ പറഞ്ഞു. 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ആദിവാസികള്‍ക്ക് മീന്‍ പിടിക്കാനുള്ള അനുമതി നേടിയെടുത്തത്. 40 ആദിവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സൊസൈറ്റിയില്‍ അംഗങ്ങളാക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കെയാണ് തിരിച്ചടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.