വടശേരിക്കര: കനത്ത മഴയില്‍ വ്യാപക നാശം. പെരുനാട് പോസ്റ്റ് ഓഫിസിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയില്‍ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. പെരുനാട് പോസ്റ്റ് ഓഫിസിലേക്കും സമീപത്തുള്ള കടകമ്പോളങ്ങളിലേക്കും മലവെള്ളം ഇരച്ചുകയറി ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പോസ്റ്റ് ഓഫിസിലെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും തറയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും ഉരുപ്പടികളുമെല്ലാം നനഞ്ഞുകുതിര്‍ന്നു. പോസ്റ്റ് ഓഫിസിനുള്ളില്‍ അര അടിയോളം വെള്ളം ഉയര്‍ന്നു. സമീപത്തുള്ള റബര്‍കട, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി. പെരുനാട് മരോട്ടിമൂട്ടില്‍ ഉദയന്‍െറ കിണറും മുറ്റവും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. അത്തിക്കയം അറക്കമണ്‍ കിഴക്കേതില്‍ ബാബു വര്‍ഗീസിന്‍െറ വീടിന്‍െറ അടുക്കളക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഉപകരണങ്ങള്‍ നശിച്ചു. പല സ്ഥലത്തും മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏറെ വൈകിയും വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാനായില്ല. റാന്നി: ചൊവ്വാഴ്ച ഉച്ചക്കുശേഷം ഇടിയോടെ പെയ്ത കനത്ത മഴയില്‍ റാന്നി ടൗണിലും പരിസരത്തും നാശനഷ്ടമുണ്ടായി. ഇട്ടിയപ്പാറയില്‍ ഓടകള്‍ അടഞ്ഞതോടെ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ വെള്ളക്കെട്ടുണ്ടായി. ഏതാനും കടകളിലും വെള്ളം കയറി. മിന്നലില്‍ വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും കത്തിനശിച്ചു. ഇട്ടിയപ്പാറ ടൗണില്‍ ഐക്കര ജങ്ഷന്‍, മാമുക്ക്, വലിയപറമ്പുപടി, ബസ്സ്റ്റാന്‍ഡിന് താഴ്വശം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കി. പലസ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.