പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കിയതായി മന്ത്രി അടൂര്‍ പ്രകാശിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പൊലീസ് റിക്രൂട്ട്മെന്‍റ് തുടങ്ങി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍െറ ഏഴു പേരടങ്ങിയ റാപിഡ് റെസ്പോണ്‍സ് ടീം പമ്പ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. വനപാതകളില്‍ ദിശാ സൂചികകള്‍ വെക്കും. ഹൈകോടതി നിര്‍ദേശിച്ചിട്ടുള്ള 17 ശബരിമല റോഡുകളില്‍ അറ്റകുറ്റപ്പണിക്ക് പി.ഡബ്ള്യു.ഡി ഫണ്ട് ഉപയോഗിച്ച് നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 65 കോടിയുടെയും എം.എല്‍.എ, വില്ളേജ്, തിരുവാഭരണ പാതകളുടെ നവീകരണത്തിനായി 98.85 കോടിയുടെയും പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് ടാറിങ് നടത്തും. മണ്ണാറക്കുളഞ്ഞി-പമ്പ മേഖലയില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കും. നിലക്കല്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മരങ്ങളില്‍ നിന്നു നീക്കി ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി നടപടിയെടുക്കും. പാചകവാതകം, വെടിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ് പ്രത്യേക മുന്‍കരുതലെടുക്കും. മോട്ടോര്‍ വാഹന വകുപ്പ് ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ പദ്ധതിയായ സേഫ്സോണ്‍ നടപ്പാക്കും. കലക്ടര്‍ എസ്. ഹരികിഷോര്‍, ദേവസ്വം ബോര്‍ഡ് കമീഷണര്‍ സി.പി. രാമരാജപ്രേമ പ്രസാദ്, ജില്ലാ പൊലീസ് ചീഫ് ടി. നാരായണന്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, കോന്നി ഡി.എഫ്.ഒ എ. പ്രദീപ്കുമാര്‍, എ.ഡി.എം എം. സുരേഷ് കുമാര്‍, ആര്‍.ഡി.ഒമാരായ എ. ഗോപകുമാര്‍, ആര്‍. രഘു, ടി.ജി. സജീവ് കുമാര്‍, കെ.എസ്. സാവിത്രി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.