പത്തനംതിട്ട: പന്തളം ബ്ളോക് പഞ്ചായത്തിനെ 13 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തി നിര്‍ണയിച്ച് അന്തിമ ഉത്തരവായി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചശേഷമാണ് സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ആറാട്ടുപുഴ, ആറന്മുള, മൂലൂര്‍, തുമ്പമണ്‍താഴം, തുമ്പമണ്‍, തട്ടയില്‍, പൊങ്ങലടി, വിജയപുരം, കുളനട, ഉള്ളന്നൂര്‍, മെഴുവേലി, വല്ലന, നീര്‍വിളാകം എന്നിവയാണ് നിയോജകമണ്ഡലങ്ങള്‍. ജനസംഖ്യ 9203 തിട്ടപ്പെടുത്തിയ ആറാട്ടുപുഴയില്‍ ആറന്മുള ഗ്രാമപഞ്ചായത്തിന്‍െറ പരിധിയിലുള്ള ആറാട്ടുപുഴ, മാലക്കര, കോട്ടക്കകം, ഇടയാറന്മുള, ആറന്മുള പടിഞ്ഞാറ് എന്നിവ ഉള്‍പ്പെടുന്നു. ജനസംഖ്യ 7047 തിട്ടപ്പെടുത്തിയ ആറന്മുള നിയോജകമണ്ഡലത്തില്‍ ആറന്മുള ഗ്രാമ പഞ്ചായത്തിന്‍െറ പരിധിയിലെ ആറന്മുള കിഴക്ക്, എരുമക്കാട്, നാല്‍ക്കാലിക്കല്‍, കിടങ്ങന്നൂര്‍ എന്നിവയും 7340 ജനസംഖ്യ തിട്ടപ്പെടുത്തിയ മൂലൂര്‍ മണ്ഡലത്തില്‍ മെഴുവേലി ഗ്രാമപഞ്ചായത്തിലെ ആലക്കോട്, മൂലൂര്‍, മാരാമണ്‍, ഇലവുംതിട്ട, കൈയ്യുംതടം, നെടിയകാല എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 7647 തിട്ടപ്പെടുത്തിയ തുമ്പമണ്‍താഴത്ത് കുളനട ഗ്രാമ പഞ്ചായത്തിലെ കടലിക്കുന്ന്, പാണില്‍, പുന്നക്കുന്ന്, തുമ്പമണ്‍ വടക്ക്, തുമ്പമണ്‍താഴം എന്നിവ ഉള്‍പ്പെടുന്നു. ജനസംഖ്യ 6679 തിട്ടപ്പെടുത്തിയ തുമ്പമണില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം വടക്ക്, മുട്ടം കിഴക്ക്, നടുവിലേമുറി വടക്ക്, മാമ്പിലാലി വടക്ക്, മാമ്പിലാലി തെക്ക്, വയലിനും പടിഞ്ഞാറ്, നടുവിലേമുറി തെക്കും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കീരുകുഴി, ഭഗവതിക്കുംപടിഞ്ഞാറ് എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 6450 തിട്ടപ്പെടുത്തിയ തട്ടയില്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ, ഇടമാലി, പാറക്കര, മങ്കുഴി, തട്ടയില്‍, മല്ലിക എന്നിവ ഉള്‍പ്പെടുന്നു. ജനസംഖ്യ 5855 തിട്ടപ്പെടുത്തിയ പൊങ്ങലടി മണ്ഡലത്തില്‍ പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പടുകോട്ടുക്കല്‍, മാമ്മൂട്, പൊങ്ങലടി, ചെറിലയം, പറന്തല്‍ എന്നിവ ഉള്‍പ്പെടുന്നു. ജനസംഖ്യ 7277 തിട്ടപ്പെടുത്തിയ വിജയപുരം മണ്ഡലത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പുളിക്കല്‍, മന്നംനഗര്‍ എന്നിവയും തുമ്പമണ്‍ ഗ്രാമ പഞ്ചായത്തിലെ വിജയപുരം കിഴക്ക്, തുമ്പമണ്‍, വിജയപുരം, മുട്ടം തെക്ക്, മുട്ടം, മുട്ടം പടിഞ്ഞാറ് എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 7153 തിട്ടപ്പെടുത്തിയ കുളനട മണ്ഡലത്തില്‍ കുളനട ഗ്രാമപഞ്ചായത്തിലെ പുതുവാക്കല്‍, ഉളനാട്, പനങ്ങാട്, കൈപ്പുഴ, കുളനട എന്നിവയും ജനസംഖ്യ 9781 തിട്ടപ്പെടുത്തിയ ഉള്ളന്നൂര്‍ മണ്ഡലത്തില്‍ കുളനട ഗ്രാമപഞ്ചായത്തിലെ ഞെട്ടൂര്‍, കുളനട വടക്ക്, മാന്തുക, മാന്തുക കിഴക്ക്, ഉള്ളന്നൂര്‍, ഉള്ളന്നൂര്‍ കിഴക്ക് എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 7883 തിട്ടപ്പെടുത്തിയ മെഴുവേലിയില്‍ മെഴുവേലി ഗ്രാമപഞ്ചായത്തിലെ കാരിത്തോട്ട, കൂടുവെട്ടിക്കല്‍, കുറിയാനപ്പള്ളി, പത്തിശേരി, ആണര്‍കോട്, മെഴുവേലി, ഉള്ളന്നൂര്‍ എന്നിവ ഉള്‍പ്പെടുന്നു. ജനസംഖ്യ 7194 തിട്ടപ്പെടുത്തിയ വല്ലനയില്‍ ആറന്മുള ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി, ഗുരുക്കന്‍കുന്ന്, വല്ലന, കോട്ട കിഴക്ക്, കളരിക്കോട് എന്നിവ ഉള്‍പ്പെടുന്നു. ജനസംഖ്യ 6550 തിട്ടപ്പെടുത്തിയ നീര്‍വിളാകത്ത് ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട പടിഞ്ഞാറ്, കുറിച്ചിമുട്ടം തെക്ക്, കുറിച്ചിമുട്ടം വടക്ക്, നീര്‍വിളാകം എന്നിവ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.