പന്തളം: പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പന്തളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന് മുന്നില്‍ 24 മണിക്കൂര്‍ യുവജനസമരം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം അഡ്വ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. പ്രമോദ് കുമാര്‍ അധ്യക്ഷതവഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം രാധ രാമചന്ദ്രന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. രാഗേഷ്, സിബി സജികുമാര്‍, ജയ പ്രസാദ്, വി.കെ. മുരളി, ലസിത ടീച്ചര്‍, എസ്. അരുണ്‍, ഡി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സമാപിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.