വടശേരിക്കര: കാറ്റും മഴയും മിന്നലും കിഴക്കന്‍ മേഖലയില്‍ വന്‍ നാശം വിതച്ചു. വീടിന് മുകളില്‍ മരം കടപുഴകി വൃദ്ധന് പരിക്ക്. ഞായറാഴ്ച വൈകീട്ട് പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളുടെ വിവിധ മേഖലകളിലാണ് കാറ്റിലും മഴയിലും മിന്നലിലും നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായത്. മിന്നലില്‍ നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. വൈദ്യുതി വിതരണ സംവിധാനവും താറുമാറായതിനാല്‍ നാറാണംമൂഴി പഞ്ചായത്തിന്‍െറ കിഴക്കന്‍ മേഖലയായ കടുമീന്‍ചിറ, തോണിക്കടവ്, കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ പ്രദേശങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി. പെരുനാട് മുണ്ടന്‍മല പോത്തുംതറയില്‍ ജോസഫിനാണ് (87 ) കാറ്റില്‍ വീടിന് മുകളിലേക്ക് മരം കടപുഴകിയതിനെ തുടര്‍ന്ന് പരിക്കേറ്റത്. പെരുനാട്ടില്‍ നിരവധി വീടുകളില്‍ കാറ്റ് നാശം വിതച്ചു. പെരുനാട് പെരുന്തേനരുവി റോഡിലേക്ക് തിട്ടയിടിഞ്ഞുവീണും മണ്ണൊലിപ്പ് മൂലവും ഗതാഗതതടസ്സവും ഉണ്ടായി. വളര്‍ത്തുമൃഗങ്ങള്‍ക്കും മിന്നലില്‍ അപകടം ഉണ്ടായി. വ്യാപകകൃഷിനാശവും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.