കണ്ണമ്പള്ളിയിലെ മൊബൈല്‍ ടവറുകളില്‍ മിന്നല്‍ ഭീഷണി

റാന്നി: അത്തിക്കയം കണ്ണമ്പള്ളി മേഖലയിലെ മൊബൈല്‍ ടവറുകള്‍ മിന്നല്‍ സമയം ഭീതി വിതക്കുന്നു. സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയുടെ സമീപത്തെ സ്വകാര്യ കമ്പനിയുടെ ടവറാണ് പ്രധാനമായും ഭീഷണി ഉയര്‍ത്തുന്നത്. ദേവാലയം, സ്കൂള്‍, കോണ്‍വെന്‍റ്, നിരവധി വീടുകള്‍ എന്നിവയുടെ സമീപത്തുള്ള ടവര്‍ മിന്നല്‍ സമയങ്ങളില്‍ വൈദ്യുതാഘാതമുണ്ടാക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.സമീപവീടുകളില്‍ കഴിഞ്ഞയിടെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ കത്തിനശിച്ചിരുന്നു. ടവറുമായി ബന്ധപ്പെട്ട എര്‍ത്തിങ് സംവിധാനത്തിലെ അപാകതയാണ് മിന്നല്‍ ഏല്‍ക്കാന്‍ കാരണമെന്നും നാശനഷ്ടങ്ങള്‍ക്കിടയാക്കുന്നതെന്നും പറയുന്നു. എര്‍ത്തിങ് സംവിധാനത്തില്‍ പാളിച്ചയുണ്ടായാല്‍ വൈദ്യുതാഘാതത്തിന് സാധ്യതയേറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടവറുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കണ്ണമ്പള്ളി ജങ്ഷന് സമീപമുള്ള ബി.എസ്.എന്‍.എല്‍ ടവറില്‍നിന്ന് പരിസരത്തുള്ള വീടുകള്‍ക്കും ഉപകരണങ്ങള്‍ക്കും മിന്നലേല്‍ക്കുക പതിവാണെന്നും സമീപവാസികള്‍ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.