പത്തനംതിട്ട: ജില്ലയിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ വിവിധ വ്യക്തികളും സംഘടനകളും നല്‍കുന്ന പരാതികള്‍ കലക്ടര്‍ മുക്കുന്നതായി പശ്ചിമഘട്ട സംരക്ഷണ സമിതി. മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്കും ജില്ലയിലെ മറ്റ് അനധികൃത ക്വാറികള്‍ക്കുമെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അനീഷ് പള്ളിനഴികത്ത് നല്‍കിയ 250ലധികം പരാതികള്‍ കലക്ടറേറ്റില്‍ കിട്ടിയിട്ടില്ളെന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കലക്ടര്‍ക്ക് അയച്ചുകൊടുത്ത പരാതിയും കലക്ടറേറ്റില്‍ ലഭ്യമല്ളെന്നാണ് മറുപടിയില്‍ പറയുന്നത്. ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അനുവദിക്കപ്പെട്ട സ്ഫോടക വസ്തു ലൈസന്‍സ് ഉപയോഗിച്ച്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പരിശീലനം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സ്ഫോടനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു ഡസനിലധികം പരാതികള്‍ കലക്ടര്‍ക്ക് നല്‍കി കൈപ്പറ്റ് രസീതും വാങ്ങിയിട്ടും പരാതികള്‍ ലഭ്യമല്ല എന്നാണ് കലക്ടര്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഒ സ്ഫോടക വസ്തു ദുരുപയോഗം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അടൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍നിന്ന് വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കലഞ്ഞൂരില്‍ സ്ഫോടക വസ്തുക്കള്‍ പരിശീലനം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാട്ടിക്കൊടുത്തിട്ടും ക്വാറി മുതലാളിക്കെതിരെ ജില്ലാ പൊലീസ് ചീഫും കലക്ടറും നടപടി സ്വീകരിച്ചില്ല. പകരം അനധികൃത സ്ഫോടക വസ്തുക്കള്‍ കാട്ടിക്കൊടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്യായമായി തടങ്കല്‍ വെക്കുകയാണ് ചെയ്തത്. ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ എത്തുന്ന സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്രഅന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയ അര്‍ധരാത്രിയില്‍ പുനലൂരിലത്തെിക്കുന്ന സ്ഫോടക വസ്തുക്കള്‍ എന്താവശ്യത്തിനുവേണ്ടിയാണ് കൊണ്ടുപോകുന്നതെന്ന് ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കലക്ടര്‍ ക്വാറി മുതലാളിമാര്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അനീഷ് പള്ളിനഴികത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.