കോഴഞ്ചേരി വില്ളോജോഫിസിന് പുതുതായി അനുവദിച്ച കെട്ടിടവും മാലിന്യക്കൂമ്പാരത്തിനരികെ

കോഴഞ്ചേരി: പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തവും കൊളുത്തിപ്പട എന്ന അവസ്ഥയാണ് കോഴഞ്ചേരി വില്ളോജോഫിസിന്. 10 വര്‍ഷക്കാലമായി കോഴഞ്ചേരി വില്ളോജോഫിസ് പ്രവര്‍ത്തിച്ചിരുന്നത് പഞ്ചായത്ത് സ്റ്റേഡിയത്തിലെ മാലിന്യ സംസ്കരണ പ്ളാന്‍റിനു സമീപമായിരുന്നു. ഇത്രയും കാലം മാലിന്യം കൂട്ടിയിട്ട് സംസ്കരിക്കുന്നതിനാല്‍ ദുര്‍ഗന്ധം വമിച്ച് മൂക്ക് പൊത്തിയാണ് വില്ളേജ് ഓഫിസിലെ ജീവനക്കാര്‍ കഴിഞ്ഞിരുന്നത്. രണ്ട് മാസം മുമ്പ് കോഴഞ്ചേരി ടൗണില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് വില്ളേജ് ഓഫിസ് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അവിടെയും മാലിന്യം നിക്ഷേപിക്കുന്നതിന് സമീപത്താണ് വില്ളോജോഫിസിന് ലഭിച്ച മുറികള്‍. പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍മിച്ച വില്ളോജോഫിസില്‍നിന്ന് ഓഫിസ് മാറ്റി പ്രവര്‍ത്തിക്കേണ്ട സാഹചര്യം പ്രധാനമായി മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ സമീപത്തുനിന്നും മാറിപ്പോകുക എന്നതായിരുന്നു. മാര്‍ക്കറ്റിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മുഴുവന്‍ മാലിന്യവും നിക്ഷേപിക്കുന്നത് പുതുതായി പ്രവര്‍ത്തനമാരംഭിച്ച വില്ളോജോഫിസിന് തൊട്ടടുത്താണ്. രണ്ട് ഹോട്ടലുകളും സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച മാര്‍ക്കറ്റിലെയും സ്റ്റേഡിയത്തിലെയും ബയോഗ്യാസ് പ്ളാന്‍റ് പ്രവര്‍ത്തനരഹിതമായിട്ട് ഏറെ നാളായി. മാര്‍ക്കറ്റിലെ മാലിന്യം പമ്പാ തീരത്താണ് നിക്ഷേപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും സ്ഥലവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മാലിന്യ നിക്ഷേപത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.