പന്തളം: പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ യുവജന സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ തീര്‍ഥാടന മേഖലയായ പന്തളത്തോട് കെ.എസ്.ആര്‍.ടി.സി കാട്ടുന്നത് തികഞ്ഞ അവഗണനയാണ്. ഒരേക്കര്‍ പന്ത്രണ്ട് സെന്‍റ് സ്ഥലം പന്തളം പഞ്ചായത്ത് വാങ്ങി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയതാണെങ്കിലും രജിസ്ട്രേഷന്‍ നടപടിയൊന്നുമുണ്ടായില്ല. ഇത് മൂലം കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം ഫണ്ടില്‍നിന്ന് ഒരു രൂപപോലും ചെലവാക്കാന്‍ കഴിയുന്നില്ല. മുന്‍വര്‍ഷം ഒന്നര ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സി യില്‍നിന്ന് അനുവദിച്ചത് ഓഡിറ്റ് ഒബ്ജക്ഷന്‍ കാരണം ഉദ്യോഗസ്ഥന്‍ തിരിച്ചടക്കേണ്ട സ്ഥിയാണ്. തുടക്കത്തില്‍ എ.ടി. ഓഫിസായിരുന്ന പന്തളം ഡിപ്പോയെ പിന്നീട് ഓപറേറ്റിങ് സെന്‍ററായി തരംതാഴ്ത്തുകയാണ് കെ.എസ്.ആര്‍.ടി.സി ചെയ്തത്. തീര്‍ഥാടന കേന്ദ്രമായ പന്തളത്തുനിന്നും ഒരു ദീര്‍ഘദൂര ബസ് മാത്രമാണുള്ളത്. അതുതന്നെ തിരുവനന്തപുരത്തേക്കാണ്. പന്തളത്തുനിന്നും എരുമേലി, ആര്യങ്കാവ് തുടങ്ങിയതീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ബസ് സര്‍വിസ് വേണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി മുഖം തിരിഞ്ഞു നില്‍ക്കുന്നു. മണ്ഡലകാലത്തോടനുബന്ധിച്ച് പുതിയ ബസുകള്‍ അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ലോഫ്ളോര്‍ വിഭാഗത്തില്‍പ്പെട്ട ബസുകളുടെ സേവനം ഈ തീര്‍ഥാടനകാലത്ത് ഏര്‍പ്പെടുത്തണം. പന്തളത്തത്തെുന്നവര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെിയാല്‍ പ്രാഥമികാവശ്യത്തിന് കുറ്റിക്കാടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബ്ളോക് പഞ്ചായത്ത് പണിതു നല്‍കിയ കംഫര്‍ട്ട് സ്റ്റേഷന്‍ ബ്ളോക് ഇതുവരെ തുറന്നു നല്‍കാന്‍ കഴിഞ്ഞിട്ടില്ളെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം.സി റോഡില്‍ സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ പന്തളം സ്റ്റാന്‍ഡില്‍ എത്താതെ പോകുന്നത് പതിവാണ്. മുന്‍വര്‍ഷം ആവശ്യത്തിന് ബസുകള്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അയ്യപ്പന്മാരെ ചെങ്ങന്നൂര്‍, പത്തനംതിട്ട സ്റ്റാന്‍ഡുകളിലേക്ക് പറഞ്ഞു വിടുന്ന സ്ഥിതിയുണ്ടാക്കി. ഇത് സംഘര്‍ഷത്തിനു പോലും കാരണമായി. യുവജന സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ആര്‍.പ്രമോദ്കുമാര്‍ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 29 ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം സി.രാഗേഷ്, ഏരിയ സെക്രട്ടറി സി.ബി.സജികുമാര്‍, പ്രസിഡന്‍റ് ജയപ്രസാദ്, റഹ്മുത്തുള്ളാഖാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.