പത്തനംതിട്ട: കലക്ടര്‍ക്കുള്ള പരാതികള്‍ ഇനി ഒരു മൗസ് ക്ളിക്കില്‍ സമര്‍പ്പിക്കാം. ജില്ലാ ഭരണകൂടം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ സഹകരണത്തോടെ തയാറാക്കിയ പുതിയ ഒൗദ്യോഗിക വെബ്സൈറ്റില്‍ വിവിധ സൗകര്യം ഒരുക്കിയിരിക്കുന്നു.വെബ്സൈറ്റ് ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.55ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. ആമുഖ പേജില്‍ കലക്ടര്‍ക്കുള്ള പരാതി നിശ്ചിത സ്ഥലത്ത് ഇംഗ്ളീഷില്‍ ടൈപ് ചെയ്തുനല്‍കണം. ഇതോടനുബന്ധിച്ച് പരാതി നല്‍കുന്ന തീയതി, ഏതു വിഭാഗത്തില്‍പെടുന്ന പരാതി, അപേക്ഷകന്‍െറ പേര്, വീട്ടുപേര്, മൊബൈല്‍ നമ്പര്‍, വില്ളേജ് തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. പി.ജി.ആര്‍ നമ്പര്‍ അപേക്ഷകന്‍ എഴുതി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ചു മാത്രമേ പരാതിയിന്മേല്‍ സ്വീകരിച്ച നടപടി അറിയാന്‍ കഴിയുകയുള്ളു. ജില്ലയെ സംബന്ധിച്ച പൊതുവിവരങ്ങള്‍, എക്സ്പ്ളോര്‍ പത്തനംതിട്ട, സിറ്റിസണ്‍ സര്‍വിസസ്, കറന്‍റ് ഈവന്‍റ്സ്, കോണ്‍ടാക്ട് തുടങ്ങിയ വിഭാഗങ്ങളാണ് ആമുഖ പേജില്‍. കേന്ദ്ര സര്‍ക്കാറിന്‍െറ പോര്‍ട്ടലുകളായ india.gov.in, mygov, സംസ്ഥാന സര്‍ക്കാറിന്‍െറ പോര്‍ട്ടലായ kerala.gov.in, സുതാര്യകേരളം, കലക്ടറുടെ ഫേസ്ബുക് പേജ്, എക്സ്പ്ളോര്‍ പത്തനംതിട്ട എന്നിവയിലേക്കുള്ള ലിങ്കുകളും ആമുഖ ലഭിക്കും. പൊതുവിവര വിഭാഗത്തില്‍ പത്തനംതിട്ടയെക്കുറിച്ച് ചെറുകുറിപ്പ്, ജില്ലയുടെ ചരിത്രം, സ്ഥിതിവിവര കണക്കുകള്‍, ഭൂപ്രകൃതി, കാലാവസ്ഥ, ജില്ലയിലെ പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജില്ലാ ഭരണകൂടം നടപ്പാക്കാന്‍ പോകുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ന്യൂ പ്രോജക്ട്സ് എന്ന ലിങ്കിലൂടെ അറിയാം. വിലാസം: www.pathanamthitta.kerala.gov.in വെബ്സൈറ്റ് ഉദ്ഘാടനത്തിനുശേഷം ക്ളിക്ക് ചെയ്താല്‍ സൈറ്റിലേക്ക് കടക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.