റാന്നി: മണ്ണ്, ജലം സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ റാന്നി ബ്ളോക് പഞ്ചായത്ത് നീര്‍ത്തട പദ്ധതികള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷകാലയളവില്‍ 8.16 കോടി ചെലവഴിച്ചു. അഞ്ചു പഞ്ചായത്തിലായി നാലു നീര്‍ത്തട പദ്ധതികളാണ് നടപ്പാക്കിയത്. ഭവന നിര്‍മാണം, ജൈവകൃഷി പ്രോത്സാഹനം, റോഡ് നിര്‍മാണം, മറ്റ് ക്ഷേമപദ്ധതികള്‍ തുടങ്ങിയവക്കും തുക ചെലവഴിച്ചിട്ടുണ്ട്. ജൈവ കൃഷി പ്രോത്സാഹനത്തിന്‍െറ ഭാഗമായി കാര്‍ഷിക സ്വാശ്രയ സംഘങ്ങള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 50 ലക്ഷം രൂപ നല്‍കി. പുതുശേരിമല ജലസേചന പദ്ധതി, മലമണ്ണയില്‍ കുടിവെള്ള പദ്ധതി തുടങ്ങിയവ ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കി. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ബ്ളോക് പഞ്ചായത്ത് ഓഫിസ് പൂര്‍ണമായും സൗരോര്‍ജവത്കരിച്ചു. റാന്നി താലൂക്ക് ആശുപത്രിയില്‍ സോളാര്‍ വൈദ്യുതി ഏര്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുന്നു. റാന്നി പഴവങ്ങാടിയില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി തെറപ്പി സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 30 അംഗപരിമിതര്‍ക്കായി മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.