റാന്നി: തിരുവാഭരണപാതയിലെ വടശേരിക്കര പേങ്ങാട്ടുകടവ് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചതായി രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ അപ്രോച്ച് റോഡിനായി ഫണ്ട് അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഫണ്ട് അനുവദിച്ചത്. പള്ളിക്കമുരുപ്പ് മുതല്‍ പേങ്ങാട്ടുപാലം വരെയും പാലം മുതല്‍ വടശേരിക്കര വരെയുമുള്ള അപ്രോച്ച് റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. ചെറുകോല്‍, അയിരൂര്‍ പഞ്ചായത്തുകളിലെ ഇടത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ വീതവും എം.എല്‍.എയുടെ ആവശ്യപ്രകാരം അനുവദിച്ചു.പെരുനാട്, വടശേരിക്കര പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക ശബരിമല ഫണ്ട് അനുവദിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എക്ക് ഉറപ്പു നല്‍കി.റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ തസ്തികകള്‍ അനുവദിക്കണമെന്ന എം.എല്‍.എയുടെ അഭ്യര്‍ഥനയും യോഗം അംഗീകരിച്ചു. റാന്നി-പെരുനാട്, വെച്ചൂച്ചിറ, നിലക്കല്‍, പമ്പ ആശുപത്രികള്‍ക്ക് കൂടുതല്‍ സ്റ്റീല്‍ കിടക്കകള്‍, ഫോം ബെഡ്, ബെഡ്ഷീറ്റ്, തലയണ എന്നിവയും അനുവദിച്ചു. റാന്നിയില്‍നിന്ന് എരുമേലിക്കും പമ്പക്കും പുതിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കിയതായും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.