പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല അവശനായി റോഡരികില്‍

ചിറ്റാര്‍: പെരുമ്പാമ്പിനെ വിഴുങ്ങി അവശനായ രാജവെമ്പാല പിടിയില്‍. വാവാ സുരേഷത്തെി പെരുമ്പാമ്പിനെ വയറ്റില്‍ നിന്ന് കക്കി പുറത്തെടുത്തശേഷം രാജവെമ്പാലയെ കാട്ടില്‍ വിട്ടു. പാമ്പിനെ വിഴുങ്ങിയശേഷം അവശനായ രാജവെമ്പാല ഇഴഞ്ഞുപോകാനാകാതെ റോഡരികില്‍ കിടന്നത് ബുധനാഴ്ച രാവിലെയാണ് കണ്ടത്. ചിറ്റാര്‍ കട്ടച്ചിറ മോറിയ മര്‍ത്തോമ പള്ളിക്ക് സമീപത്തായി റോഡിനു കുറുകെ കിടന്ന രാജവെമ്പാലയെ ഇതുവഴി മെറ്റലുമായി വന്ന ടിപ്പര്‍ ഡ്രൈവറാണ് കണ്ടത്. റോഡില്‍ എന്തോ കിടക്കുന്നതായി കണ്ട് ലോറി നിര്‍ത്തി ഇറങ്ങിച്ചെന്നപ്പോള്‍ അവശനായി റോഡില്‍ കിടന്ന രാജവെമ്പാലയെയാണ് കണ്ടത്. രാജവെമ്പാലയാണെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ചുകൂട്ടി പിന്നീട് പാമ്പ് തൊട്ടടുത്തുളള കുറ്റിക്കാട്ടിലേക്ക് മാറി കിടന്നു. രാജവെമ്പാലയാണെങ്കിലും പാമ്പിന്‍െറ അടുത്തേക്ക് നാട്ടുകാര്‍ മൊബൈലില്‍ ചിത്രങ്ങള്‍ എടുത്തപ്പോഴും അവശനായി കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. രണ്ടോടെ വാവസുരേഷത്തെി പാമ്പിനെ പിടികൂടിയതോടെ ഇരയാക്കിയ പാമ്പിനെക്കാളും നീളമുള്ള പെരുമ്പാമ്പിനെ രാജവെമ്പാല കമട്ടി. പെരുമ്പാമ്പിനെ ഇരയാക്കുന്ന സമയത്ത് പാമ്പിന്‍െറ തലക്കും ശരീരഭാഗത്തും ചെറിയ മുറിവേറ്റിട്ടുണ്ട്. സമീപത്തെ തോട്ടില്‍നിന്നുമാണ് പെരുമ്പാമ്പിനെ രാജവെമ്പാല പിടിച്ചത്. തുടര്‍ന്ന് ഇവിടുന്ന് പോകാനാകാതെ ഈ ഭാഗത്ത് രാജവെമ്പാല അകപ്പെടുകയായിരുന്നുവെന്ന് വനപാലകര്‍ പറയുന്നു. 13 അടി നീളമുള്ള പെണ്‍വര്‍ഗത്തില്‍പെട്ട പാമ്പിന് 12 വയസ്സുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു. മുറിവുകളില്‍ മരുന്ന് പുരട്ടി കക്കി പഞ്ചാരമണ്ണില്‍ വൈകുന്നേരത്തോടെ തുറന്നുവിട്ടു. ചിറ്റാര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ആര്‍. വസുന്ധരന്‍, ചിറ്റാര്‍ സി.ഐ രവികുമാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. ശ്രീധരന്‍ പഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.