ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് : നാലു ബ്ളോക്കിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാലു ബ്ളോക്കിലെ ഗ്രാമപഞ്ചായത്തുകളുടെ വനിത, എസ്.സി വനിത, എസ്.സി സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറും ജില്ലാ ഇലക്ഷന്‍ ഓഫിസറുമായ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍ എന്നീ ബ്ളോക്കുകളിലെ 350 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. നാലു ബ്ളോക്കിലായി 165 വാര്‍ഡുകള്‍ വനിതകള്‍ക്കും 18 വാര്‍ഡുകള്‍ എസ്.സി വനിതകള്‍ക്കും 25 വാര്‍ഡുകള്‍ എസ്.സി വിഭാഗത്തിനുമായി തെരഞ്ഞെടുത്തു. മല്ലപ്പള്ളി ബ്ളോക്കില്‍ 44 വാര്‍ഡുകള്‍ വനിതാ സംവരണവും ആറു വാര്‍ഡുകള്‍ എസ്.സി വനിതാ സംവരണവും ഏഴു വാര്‍ഡുകള്‍ എസ്.സി സംവരണവുമാണ്. 96 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 39 എണ്ണം ജനറല്‍ വിഭാഗത്തിലാണ്. പുളിക്കീഴ് ബ്ളോക്കില്‍ 70 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 34 എണ്ണം വനിതകള്‍ക്കും മൂന്നെണ്ണം എസ്.സി വനിതകള്‍ക്കും അഞ്ച് എണ്ണം എസ്.സി വിഭാഗത്തിനുമായി തെരഞ്ഞെടുത്തു. കോയിപ്രം ബ്ളോക്കില്‍ 90 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ വനിതകള്‍ക്ക് 43ഉം എസ്.സി വനിതകള്‍ക്ക് നാലും എസ്.സി വിഭാഗത്തിന് ആറും വാര്‍ഡുകള്‍ തെരഞ്ഞെടുത്തു. ഇലന്തൂര്‍ ബ്ളോക്കിലെ 94 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 44 എണ്ണം വനിതകള്‍ക്കും അഞ്ച് എണ്ണം എസ്.സി വനിതകള്‍ക്കും ഏഴ് എണ്ണം എസ്.സി വിഭാഗത്തിനുമായി തെരഞ്ഞെടുത്തു. ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 ആനിക്കാട്, 08 വടക്കേമുറി, 09 പുളിക്കാമല, 10 പുല്ലുകുത്തി, 11 പൂവന്‍പാറ, 13 മാരിക്കല്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -02 വള്ളിയാംകുളം. പട്ടികജാതി സംവരണ വാര്‍ഡ് -06 കുരുന്നംവേലി. കവിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -03 പുന്നിലം, 04-നാഴിപ്പാറ, 06 മത്തിമല, 09 തോട്ടഭാഗം, 10-മനയ്ക്കച്ചിറ,14 ഇലവിനാല്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-01 ഐക്കുഴി. പട്ടികജാതി സംവരണ വാര്‍ഡ്-07 കവിയൂര്‍. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 പെരുമ്പെട്ടി, 03 ചുട്ടുമണ്‍, 06 കളമ്പാല, 07 വൃന്ദാവനം, 09 തീയാടിക്കല്‍, 11 ചാന്ദോലില്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -10 വെള്ളയില്‍. പട്ടികജാതി സംവരണ വാര്‍ഡ് -05 കണ്ടന്‍പേരൂര്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -04 തുണ്ടിയാംകുളം, 05 തുരുത്തിക്കാട്, 07 അമ്പാട്ടുഭാഗം, 09 ചെറുമാത, 13 ശാസ്താങ്ങല്‍, 14 പുതുശേരി. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -02 കാഞ്ഞിരത്തിങ്കല്‍. പട്ടികജാതി സംവരണ വാര്‍ഡ് -11 ചാക്കോംഭാഗം. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -01 മേലേ പാടിമണ്‍, 04 കുളത്തൂര്‍, 08 ചുങ്കപ്പാറ വടക്ക്, 10 കേരളപുരം, 12 ഊട്ടുകുളം, 13 പെരുമ്പാറ, പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -03 വായ്പൂര്. പട്ടികജാതി സംവരണ വാര്‍ഡ് -06 കോട്ടാങ്ങല്‍ പടിഞ്ഞാറ്. കുന്നന്താനം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 വള്ളോക്കുന്ന്, 04 കാരക്കാട്, 06 പുളിന്താനം, 08 കുന്നന്താനം, 09 മുണ്ടക്കാമണ്‍, 12 ആഞ്ഞിലിത്താനം, 15 മാന്താനം. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 10 പാലക്കുഴി. പട്ടികജാതി സംവരണ വാര്‍ഡ്-11 കോലത്ത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 മങ്കുഴി, 05 മുരണി, 06 പരയ്ക്കത്താനം, 08 കീഴ്വായ്പൂര്‍ തെക്ക്, 10 കീഴ്വായ്പൂര്‍ ഈസ്റ്റ്, 12 പരിയാരം, 13 മല്ലപ്പള്ളി വെസ്റ്റ്. പട്ടികജാതി സംവരണ വാര്‍ഡ്- 11 പുന്നമറ്റം. കടപ്ര ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 ആലംതുരുത്തി കിഴക്ക്, 04 വളഞ്ഞവട്ടം ഈസ്റ്റ്, 05 തിക്കപ്പുഴ, 06 ഉപദേശിക്കടവ്, 08 ഉഴത്തില്‍, 13 തേവേരി, 15 ആലംതുരുത്തി. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-02 ഷുഗര്‍ ഫാക്ടറി വാര്‍ഡ്. പട്ടികജാതി സംവരണ വാര്‍ഡ്- 10 കടപ്ര. കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 കദളിമംഗലം, 03 കുറ്റൂര്‍, 10 കുറ്റൂര്‍ കിഴക്ക്, 12 തലയാര്‍, 13 കുറ്റൂര്‍ പടിഞ്ഞാറ്, 14 തെങ്ങേലി. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-08 കോതവിരുത്തി. പട്ടികജാതി സംവരണ വാര്‍ഡ്- 04 കുറ്റൂര്‍ വടക്ക്. നിരണം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കാട്ടുനിലം, 02 വടക്കുംഭാഗം പടിഞ്ഞാറ്, 06 ഡക്ക് ഫാം, 07 കിഴക്കുംമുറി, 08 തോട്ടുമട, 09 പഞ്ചായത്ത് ഓഫിസ്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 11 എരതോട്. പട്ടികജാതി സംവരണ വാര്‍ഡ്-04 കണ്ണശ്ശ. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 അവിച്ചകരി, 03 പുതിയകാവ്, 05 ചൂന്താര, 06 പൊടിയാടി, 07 മണിപ്പുഴ, 09 കല്ലുങ്കല്‍, 12 ഒറ്റത്തെങ്ങ്. പട്ടികജാതി സംവരണ വാര്‍ഡ്- 04 വൈക്കത്തില്ലം. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 മേപ്രാല്‍ കിഴക്ക്, 04 ആലംതുരുത്തി, 05 എടഞ്ഞില്ലം, 07 ചാലക്കുഴി, 08 കുഴിവേലിപ്പുറം, 09 കാരയ്ക്കല്‍, 13 പെരിങ്ങര പടിഞ്ഞാറ്, 15 ചാത്തങ്കരി വടക്ക്. പട്ടികജാതി സംവരണ വാര്‍ഡ്-11 പെരിങ്ങര. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -03 വെള്ളിയറ, 06 പ്ളാങ്കമണ്‍, 07 പേരൂര്‍ചാല്‍, 08 ഇടപ്പാവൂര്‍, 10 കോറ്റാത്തൂര്‍, 12 അയിരൂര്‍, 13 ചെറുകോല്‍പുഴ, 14 പുത്തേഴം. പട്ടികജാതി സംവരണ വാര്‍ഡ്-11 ഞുഴൂര്‍. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -06 തേവര്‍കാട്, 07 ഓതറ കിഴക്ക്, 08 ഓതറ, 09 ഓതറ തെക്ക്, 11 കോഴിമല, 12 നന്നൂര്‍ കിഴക്ക്, 13 നന്നൂര്‍ തെക്ക്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 01 ഇരവിപേരൂര്‍ പടിഞ്ഞാറ്, 02 ഇരവിപേരൂര്‍. പട്ടികജാതി സംവരണ വാര്‍ഡ്- 15 വള്ളംകുളം പടിഞ്ഞാറ്. കോയിപ്രം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കുമ്പനാട് വടക്ക്, 03 കാഞ്ഞിരപ്പാറ, 04 കുറവന്‍കുഴി, 05 പുല്ലാട് കിഴക്ക്, 08 വരയന്നൂര്‍, 10 കടപ്ര, 11 നെല്ലിക്കല്‍, 14 തട്ടക്കാട് കിഴക്ക്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-09 പൂവത്തൂര്‍. പട്ടികജാതി സംവരണ വാര്‍ഡ്- 17 നെല്ലിമല. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കള്ളിപ്പാറ, 03 മരംകൊള്ളി, 04 പൊന്മല, 06 കട്ടേപ്പുറം, 07 നെടുമ്പ്രയാര്‍, 10 വെള്ളങ്ങൂര്‍, 13 തോണിപ്പുഴ. പട്ടികജാതി സംവരണ വാര്‍ഡ്-12 ചിറയിറമ്പ്. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 മലേക്കീഴ്, 03 മത്തോനം, 06 ഇണ്ടനാട്, 11 പെരുമ്പ്രാക്കാട്, 12 വാളക്കുഴി, 13 ശാന്തിപുരം, 14 വേങ്ങഴ, പട്ടികജാതി സംവരണ വാര്‍ഡ്- 05 ഇരുമ്പുകുഴി. പുറമറ്റം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 കവുങ്ങുംപ്രയാര്‍, 04 വാലാങ്കര, 07 വെള്ളാറ, 09 മേമല, 12 പുറമറ്റം, 13 ഉമിക്കുന്ന്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 01 ഗാലക്സി നഗര്‍. പട്ടികജാതി സംവരണ വാര്‍ഡ്-08 കോതകുളം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 ഐമാലി ഈസ്റ്റ്, 06 പുത്തന്‍പീടിക, 07 പൈവള്ളി, 08 വാഴമുട്ടം നോര്‍ത്, 12 ആറ്റരികം, 14 മഞ്ഞനിക്കര. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 09 വാഴമുട്ടം. പട്ടികജാതി സംവരണ വാര്‍ഡ്-13 ഓമല്ലൂര്‍ ടൗണ്‍. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 ഇടനാട്, 03 പ്രക്കാനം, 07 വാലുതറ, 09 മാത്തൂര്‍, 10 മുറിപ്പാറ. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 04 മുട്ടുകുടുക്ക, 12 ചെന്നീര്‍ക്കര. പട്ടികജാതി സംവരണ വാര്‍ഡ്-14 നല്ലാനിക്കുന്ന്. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -01 പരിയാരം, 04 മധുമല, 06 ഭഗവതിക്കുന്ന്, 07 വാര്യാപുരം, 08 അരീക്കല്‍, 09 മണ്ണുംഭാഗം, പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -11 ഇലന്തൂര്‍. പട്ടികജാതി സംവരണ വാര്‍ഡ്-02 തുമ്പമണ്‍തറ. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 വാഴക്കുന്നം, 03 കാട്ടൂര്‍, 04 പുതമണ്‍, 06 കീക്കൊഴൂര്‍, 07 മഞ്ഞപ്രമല, 08 ചരളേല്‍, 13 ചണ്ണമാങ്കല്‍. പട്ടികജാതി സംവരണ വാര്‍ഡ് -09 കുടിലുമുക്ക്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കിഴുകര, 02 മേലുകര, 03 മേലുകര കിഴക്ക്, 04 കോളജ് വാര്‍ഡ്, 05 പാമ്പാടിമണ്‍, 07 കോഴഞ്ചേരി ഈസ്റ്റ്, 10 തെക്കേമല സൗത്. പട്ടികജാതി സംവരണ വാര്‍ഡ്- 11 കുന്നത്തുകര. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 പേരാപ്പൂര്, 04 ഓന്തേക്കാട്, 05 കര്‍ത്തവ്യം, 06 കാരംവേലി, 07 നെല്ലിക്കാല, 11 കുറുന്താര്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -08 പുന്നക്കാട്. പട്ടികജാതി സംവരണ വാര്‍ഡ്-09 കുഴിക്കാല ഈസ്റ്റ്. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -06 കല്ളേലി, 07 ഇളപ്പുങ്കല്‍, 08 കല്ലൂര്‍, 09 കടമ്മനിട്ട, 10 മടുമേച്ചില്‍, 12 കന്നിടുംകുഴി, 14 തെക്കേഭാഗം. പട്ടികജാതി സംവരണ വാര്‍ഡ്-05 അന്ത്യാളന്‍കാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.