അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നീര്‍ത്തട വികസനപദ്ധതി ആനുകൂല്യം നല്‍കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. തൂവയൂര്‍ വടക്ക് നല്ലമണ്ണില്‍ വീട്ടില്‍ എന്‍.കെ. സുധാകരന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി ഗ്രാമപഞ്ചായത്ത്, വിവിധ ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച പട്ടികയിലാണ് ക്രമക്കേടു കണ്ടത്തെിയത്. 13,14 വാര്‍ഡുകളിലായി ആനുകൂല്യം വാങ്ങിയിരിക്കുന്നതില്‍ വാര്‍ഡു മെംബര്‍മാരുടെ തല്‍പരരായ ചില വീട്ടുകാരും വ്യക്തികളും മാത്രമാണ്. ഒരാള്‍ക്ക് ഒരാനുകൂല്യം എന്ന ചട്ടവും ലംഘിച്ചു. പുല്‍കൃഷി വികസന പദ്ധതിയില്‍ ഒരാള്‍ പല തീയതികളിലായി അഞ്ചുതവണ ആനുകൂല്യം കൈപ്പറ്റിയതിന്‍െറ രേഖ കൃഷിഭവനില്‍നിന്ന് ലഭിച്ചു. 12ാം വാര്‍ഡിലെ സ്ഥിരതാമസക്കാരനായ ഇയാള്‍ 14ാം വാര്‍ഡിലെ എല്ലാ ജോലികളുടെയും കണ്‍വീനര്‍ കൂടിയാണ്. മണ്‍കയ്യാല, ഏത്തവാഴകൃഷി, പച്ചക്കറികൃഷി തുടങ്ങിയ എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇയാള്‍ ‘അര്‍ഹനായി. വസ്തുവില്ളെങ്കിലും കൃഷി വ്യാപകമാണെന്നുകാണിച്ചും ആനുകൂല്യം നേടിയിട്ടുണ്ട്. ഇവിടെയും എല്ലാ ജോലികളുടെയും ചെയര്‍മാനും കണ്‍വീനറും ഇവര്‍ തന്നെയാണ്. പട്ടികജാതി വികസന ഫണ്ട് അനുവദിച്ച് ചെയ്യുന്ന ജോലികളുടെ ചെയര്‍മാനും കണ്‍വീനറും ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയാകണമെന്ന് നിബന്ധനയുണ്ട്. ഇതും ഇവിടെ ലംഘിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്തില്‍ നടന്ന ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.