അടൂര്‍: ജനങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് നല്‍കേണ്ട ടണ്‍ കണക്കിന് പച്ചക്കറി ഹോര്‍ട്ടികോര്‍പിന്‍െറ പഴകുളത്തെ മൊത്ത വിതരണ കേന്ദ്രത്തില്‍ അധികൃതര്‍ കുഴിച്ചിട്ട സംഭവത്തില്‍ ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്‍േറണല്‍ ഓഡിറ്റ് വിഭാഗമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി പഴകുളം ശിവദാസന്‍ വിജിലന്‍സ് ഡയറക്ടറും കൃഷിമന്ത്രിക്കും പരാതി നല്‍കി. ഓണ സീസണ്‍ കഴിയുമ്പോള്‍ സാധാരണ ഗതിയില്‍ അഞ്ച് ശതമാനം വേസ്റ്റേജ് ഉണ്ടാകുമെന്നും ഈ സാധനങ്ങള്‍ ഗോഡൗണോട് ചേര്‍ന്ന സ്ഥലത്ത് കുഴിച്ചിട്ടെന്നുമാണ് ലഭിച്ച പ്രാഥമിക വിവരമെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍, ഗോഡൗണില്‍ ശേഷിക്കുന്ന വേസ്റ്റേജ് സാധനം ഉള്‍പ്പെടെ 1800 കിലോ വരുമെന്ന് കഴിഞ്ഞ ദിവസം ഓഡിറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയതായും കൂടുതല്‍ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടത്തെുന്നപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ റിക്കവറി നടപടി സ്വീകരിക്കുമെന്നും എം.ഡി പറഞ്ഞു. ഓരോ ജില്ലയിലെയും മാര്‍ക്കറ്റ് വിലയില്‍നിന്ന് 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് ഹോര്‍ട്ടികോര്‍പ് സാധനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍, പൊതുമാര്‍ക്കറ്റിലെ വില ഹോര്‍ട്ടികോര്‍പ് പഴകുളത്ത് വാങ്ങുന്നതായി ആരോപിച്ച് ജനപ്രതിനിധികളും കര്‍ഷകരും ഓണത്തിന് പഴകുളത്തെ ജില്ലാ ഓഫിസ് ഉപരോധിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് റീജനല്‍ മാനേജര്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തുകയും 18 സാധനങ്ങളുടെ വില കുറക്കാനും തീരുമാനിച്ചിരുന്നു. വില കൂട്ടി വിറ്റതിനാല്‍ ആരും പച്ചക്കറി വാങ്ങാന്‍ എത്താതിരുന്നതാണ് ഇത്രയധികം പച്ചക്കറി അഴുകി നശിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഓണത്തിന് ജില്ലയിലെ ജയില്‍ മറ്റ് സര്‍ക്കാര്‍ പച്ചക്കറി വിതരണ കേന്ദ്രങ്ങള്‍, കുടുംബശ്രീ, സഹകരണ ബാങ്ക് ഓണച്ചന്തകള്‍ വഴിയും ഹോര്‍ട്ടികോര്‍പ് ഒൗട്ട്ലെറ്റുവഴിയും വിതരണം ചെയ്യാന്‍ എത്തിച്ച പച്ചക്കറികളാണ് അധികൃതരുടെ അനാസ്ഥ കാരണം കുഴിച്ചിടേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.