അടൂര്‍: പൊതുവിപണിയെക്കാള്‍ ഉയര്‍ന്നവില ഈടാക്കുകയും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് പഴകുളം സര്‍വിസ് സഹ. ബാങ്ക് പ്രസിഡന്‍റ് പഴകുളം ശിവദാസന്‍െറ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങളും കര്‍ഷകരും ഹോര്‍ട്ടി കോര്‍പ്പിന്‍െറ പഴകുളത്തെ ഗോഡൗണ്‍ ഉപരോധിച്ചു. പഴകുളം സര്‍വിസ് സഹ.ബാങ്ക് നേതൃത്വത്തില്‍ നടത്തുന്ന ഓണച്ചന്തയിലേക്ക് പച്ചക്കറി സാധനങ്ങള്‍ക്ക് ഹോര്‍ട്ടികോര്‍പ്പിനും ഓര്‍ഡര്‍ നല്‍കിയിരുന്നു. ബാങ്കിന് പൊതുവിപണിയില്‍നിന്ന് ലഭിച്ചതിനെക്കാള്‍ ഉയര്‍ന്ന വിലയാണ് ഹോര്‍ട്ടികോര്‍പ് നല്‍കിയത്. ഹോര്‍ട്ടികോര്‍പ്പിന്‍െറ വിലയാണ് നല്‍കിയതെന്നാണ് മാനേജര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്‍െറ ഏകീകൃത വില പ്രസിദ്ധീകരിച്ചിരുന്നു. ഈ വിലയും പഴകുളത്തെ ഗോഡൗണില്‍നിന്ന് ബാങ്കിന് നല്‍കിയ വിലയും തട്ടിച്ച് നോക്കിയപ്പോള്‍ ഓരോ സാധനത്തിനും വലിയ വില വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് ഇവര്‍ ഗോഡൗണിലത്തെി മാനേജറുമായി സംസാരിച്ചു. വിലക്കുറവ് നല്‍കാന്‍ മാനേജര്‍ തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഉപരോധം. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് വി.സി. സോമരാജന്‍, അംഗങ്ങളായ സന്തോഷ് പാപ്പച്ചന്‍, അജയകുമാര്‍ എന്നിവര്‍ മാനേജറുമായി സംസാരിച്ചെങ്കിലും വില കുറക്കുന്നതിന് അദ്ദേഹം തയാറായില്ല. തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് റീജനല്‍ മാനേജര്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. പൊതുവിപണിയിലെ വിലയും ഹോര്‍ട്ടികോര്‍പ് വില്‍ക്കുന്ന വിലയും സമരക്കാര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കൂടുതല്‍ വില ഈടാക്കുന്നുവെന്ന് മനസ്സിലാക്കിയ 18 ഇനം സാധനങ്ങള്‍ക്ക് കുറഞ്ഞവില ഈടാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. വിലകൂട്ടി വിറ്റുവെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഏഴംകുളം അജു, ബിനോയ്, വിജയകുമാര്‍, രാജന്‍, രഘുകുമാര്‍, എം.ബി. ജയന്‍, റോസമ്മ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.