എം.ജി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സ് ഉദ്ഘാടനം നാളെ

പത്തനംതിട്ട: മഹാത്മഗാന്ധി സര്‍വകലാശാല ചുട്ടിപ്പാറയില്‍ ആരംഭിക്കുന്ന സ്വാശ്രയ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സിന്‍െറ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജുക്കേഷന്‍ വനിതാ ഹോസ്റ്റലിന്‍െറ തറക്കല്ലിടീലും വ്യാഴാഴ്ച രാവിലെ 10.30ന് യൂനിവേഴ്സിറ്റി റീജനല്‍ കാമ്പസില്‍ നടക്കും. 1994ല്‍ ചുട്ടിപ്പാറ ഗവ. ബോയ്സ് ഹൈസ്കൂളിന്‍െറ സ്ഥലവും കെട്ടിടങ്ങളും എം.ജി സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. ഇവിടെ ബി.എസ്സി നഴ്സിങ്, എം.എസ്സി (ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍), എം.ഫില്‍ (ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍), എം.സി.എ, എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്), ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്), ബി.എസ്സി (സൈബര്‍ ഫോറന്‍സിക്) എന്നീ കോഴ്സുകളാണ് നടത്തുന്നത്. ഈ വര്‍ഷം ബി.കോം (ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍), ബി.കോം (കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍) എന്നീ കോഴ്സുകള്‍ മഹാത്മഗാന്ധി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സിന്‍െറ കീഴില്‍ ആരംഭിക്കുകയാണ്. വിവിധ കോഴ്സുകളിലായി എഴുനൂറില്‍പരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സംവരണ തത്ത്വങ്ങള്‍ പാലിച്ചാണ് പ്രവേശം നടത്തുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ കുട്ടികളില്‍നിന്ന് ഈടാക്കുന്നുള്ളൂ. രണ്ടുകോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിക്കുന്ന വനിതാ ഹോസ്റ്റലില്‍ 120 കുട്ടികള്‍ക്ക് താമസിക്കാം. 1992ല്‍ മഹാത്മഗാന്ധി സര്‍വകലാശാല ആരംഭിച്ച സ്വാശ്രയ സ്ഥാപനങ്ങളില്‍ കോഴ്സുകളുടെ എണ്ണത്തിലും വിദ്യാര്‍ഥികളുടെ കാര്യത്തിലും ചുട്ടിപ്പാറ റീജനല്‍ കാമ്പസ് മൂന്നാം സ്ഥാനത്താണ്. 24 സ്വാശ്രയ പഠന കേന്ദ്രങ്ങളാണ് സര്‍വകലാശാല കേന്ദ്രത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജുക്കേഷന്‍, സ്കൂള്‍ ഓഫ് അപൈ്ളഡ് ലൈഫ് സയന്‍സസ്, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപൈ്ളഡ് സയന്‍സസ് എന്നീ സ്ഥാപനങ്ങളാണ് ചുട്ടിപ്പാറ റീജനല്‍ സെന്‍ററില്‍ ഉള്ളത്. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജുക്കേഷന്‍െറ വിദ്യാര്‍ഥി ഹോസ്റ്റലിന് ആന്‍േറാ ആന്‍റണി എം.പി തറക്കല്ലിടും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, എബ്രഹമാം കലമണ്ണില്‍, ഡോ. പി.കെ. സോമശേഖരനുണ്ണി, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ്കുമാര്‍, വിവിധ വകുപ്പു മേധാവികളായ ഡോ. ജോജി അഞ്ചനാട്ട്, ഡോ. എ. ചന്ദ്രന്‍, പ്രഫ. എന്‍. അബ്ദുസ്സലാം, പി.ആര്‍.ഒ ജി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, റീജനല്‍ ഡയറക്ടര്‍ ഡോ. ജോജി അഞ്ചനാട്ട്, പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.