മാതൃകാ ബുത്തൂമായി വോട്ടുവണ്ടിയത്തെി; വോട്ട് ചെയ്യാന്‍ ആള്‍ക്കൂട്ടം

പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന രീതി പരിചയപ്പെടുത്താന്‍ വ്യാഴാഴ്ച ജില്ലയില്‍ വോട്ട് വണ്ടിയത്തെി. വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യാന്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടവും എത്തി. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഒരുക്കിയ വോട്ട് വണ്ടിയില്‍ മാതൃകാ പോളിങ് ബൂത്ത് സജ്ജമാക്കിയിരുന്നു. കമ്പാര്‍ട്ടുമെന്‍റുകളായി തിരിച്ച് വെള്ള ബാലറ്റുള്ള ഗ്രാമ പഞ്ചായത്ത് വോട്ടുയന്ത്രം, പിങ്ക് നിറത്തിലുള്ള ബ്ളോക് പഞ്ചായത്ത് വോട്ടുയന്ത്രം, നീല നിറത്തില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുയന്ത്രം എന്നിവ പ്രത്യേകം സജ്ജമാക്കിയിരുന്നു. വോട്ടര്‍മാര്‍ക്ക് സംശയം തീര്‍ക്കാനും വോട്ടുയന്ത്രം പരിചയപ്പെടുത്താനും പെരിങ്ങനാട് വില്ളേജ് ഓഫിസിലെ ജീവനക്കാരനായ സുനില്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എ.ഡി.എം എം. സുരേഷ്കുമാര്‍ വോട്ടുയന്ത്രം പരിശോധിച്ച് വാഹനത്തിന്‍െറ ജില്ലയിലെ പര്യടനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലത്തെിയ വോട്ട് വണ്ടിക്ക് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പത്തനംതിട്ട നഗരത്തില്‍നിന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, പെരുനാട്, ളാഹ, നിലക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. നിലക്കല്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ക്വാര്‍ട്ടേഴ്സിലും അട്ടത്തോട് പട്ടികവര്‍ഗ കോളനിയിലും വോട്ട് വണ്ടിയത്തെി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. സുന്ദരന്‍ ആചാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രതീഷ് ഡി.മണി, കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിലെ ജയിംസ്, വില്യം ജോര്‍ജ്, പി.ആര്‍.ഡി സബ് എഡിറ്റര്‍ എം.കെ. രിജിന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റുമാരായ രഞ്ജിഷ് ആര്‍. നായര്‍, സന്ധ്യാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.