പത്തനംതിട്ട: വാഹനം വഴിയില്‍നിര്‍ത്തി മദ്യപിച്ചെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേരെ പൊലീസ് മര്‍ദിച്ചതായി പരാതി. കോന്നി കിഴക്കുപുറം പുതുപറമ്പില്‍ സുരേഷ് (47), ഭാര്യ ജയശ്രി (37), മകന്‍ ഋഷി(16), സുരേഷിന്‍െറ സഹോദരന്‍ സുനില്‍ കുമാര്‍ (44) ഭാര്യ അമ്പിളി (37), മകന്‍ വിഷ്ണു (19) അമ്പിളിയുടെ സഹോദരി പുത്രന്‍ മനു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ജോലി കഴിഞ്ഞത്തെിയ സുരേഷും സഹോദരന്‍ സുനില്‍ കുമാറും വീടിനുമുന്നിലുള്ള റോഡില്‍ കാര്‍ നിര്‍ത്തി പലചരക്ക് സാധനങ്ങള്‍ എടുക്കുന്നതിനിടെ കോന്നിയില്‍നിന്ന് അഡീഷനല്‍ എസ്.ഐയുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം മദ്യപിച്ചെന്ന് ആരോപിച്ച് ഇരുവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ മദ്യപിച്ചിട്ടില്ളെന്നും വാഹനത്തില്‍നിന്ന് മദ്യം കണ്ടെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഇവരുടെ ഭാര്യമാര്‍ തടസ്സം പിടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെയും മര്‍ദിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ വലിച്ചുകീറിയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.