സി.പി.എം അവസരത്തിനൊത്ത് നയം മാറ്റുന്ന പാര്‍ട്ടി –ഉമ്മന്‍ ചാണ്ടി

പത്തനംതിട്ട: അവസരത്തിനൊത്ത് നയം മാറ്റുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1977ലും ’89ലും അവര്‍ ജനസംഘവും ബി.ജെ.പിയുമായും കൂട്ടുകെട്ടുണ്ടാക്കി. ’77ല്‍ അടിയന്തരാവസ്ഥക്കെതിരെയാണ് ആര്‍.എസ്.എസ് സഖ്യമെന്നും ’87ല്‍ ബോഫേഴ്സ് അഴിമതിക്കെതിരെയുമാണ് സഖ്യമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, വി.പി. സിങ് അധികാരത്തിലത്തെി ബോഫേഴ്സ് ഫയലുകളെല്ലാം കൈയില്‍ എത്തിയിട്ടും ഒന്നും കണ്ടത്തൊനായില്ല. സി.പി.എമ്മിന്‍െറ അവസരവാദ രാഷ്ട്രീയവും രാജ്യത്തിന്‍െറ മതേതര സംരക്ഷണവും തെരഞ്ഞെടുപ്പില്‍ വിഷയമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വികസനവും കരുതലും പ്രചാരണത്തിന് മുഖമുദ്രയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍െറ ഒരുമയും സാഹോദര്യവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. രാജ്യത്തിന്‍െറ മതേതര പാരമ്പര്യം നിലനിര്‍ത്താന്‍ ജീവത്യാഗം ചെയ്ത മൂന്നു നേതാക്കള്‍ കോണ്‍ഗ്രസിനെ എന്നും കരുത്തുറ്റതാക്കും. മഹാത്മാഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ജീവത്യാഗം ഭാരതത്തിന്‍െറ മഹത്തായ മതേതര പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാലത്തേ് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട, നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, എ. ഷംസുദ്ദീന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.